You are Here : Home / USA News

കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ 6ന്

Text Size  

Story Dated: Thursday, August 13, 2015 10:32 hrs UTC

വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍

ന്യൂജേഴ്‌സി : നോര്‍ത്ത് ന്യൂജേഴ്‌സി മലയാളി സമൂഹത്തിന്റെ കലാ, സാംസ്‌കാരിക, കായിക രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ 26-ാം വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ 6-ാം തീയതി ഞായറാഴ്ച 5.30 PMന് ബര്‍ഗന്‍ ഫീല്‍ഡ് സെന്റ് ജോണ്‍സ് ആര്‍.സി.ചര്‍ച്ച് കോണ്‍ലോണ്‍ ഓഡിറ്റോറിയത്തില്‍(19 N. William Street, Bergenfield, N.J. 07621, Behind St. John's R.C. Church) വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നതാണ്. ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ.പി.ജെ.കുര്യന്‍ മുഖ്യാതിഥിയായിരിക്കും മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ. തോമസ് ജേക്കബ്, സുപ്രസിദ്ധ സിനിമാ താരം അംബികാ സുകുമാരന്‍, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്‍ഡ്യ ന്യൂയോര്‍ക്ക്, കൂടാതെ അമേരിക്കയിലെ മുഖ്യധാരയിലെ രാഷ്ട്രീയ നേതാക്കളും, മലയാളിസമൂഹത്തിലെ രാഷ്ട്രീയ, സാമൂഹ്യ, മതനേതാക്കളും സംബന്ധിക്കും.

 

വിഭവസമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത്, തിരുവാതിര, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, കുട്ടികളുടെ പുഞ്ചിരി മത്സരം, ഗാനമേള, അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരായ മലയാളികളെ ആദരിക്കല്‍ എന്നിവയാണ് മുഖ്യ പരിപാടികള്‍. ഒരു വര്‍ഷം നീണ്ട സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനസമ്മേളനം കൂടിയായ ഈ ചടങ്ങില്‍ അതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന രജതസ്മരണികയുടെ പ്രകാശനവും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റ്റി.എസ്.ചാക്കോ, പേട്രന്‍ - 201 262 5979 ജോയി ചാക്കപ്പന്‍, പ്രസിഡന്റ് - 201 343 6072, ദാസ് കണ്ണംകുഴിയില്‍, സെക്രട്ടറി -201 281 5050, അഡ്വ.റോയ് പി. ജേക്കബ് കൊടുമണ്‍, വൈസ് പ്രസിഡന്റ്- 201 483 8896, വര്‍ഗീസ് ജേക്കബ്, ട്രഷറര്‍(201) 262 5979, റ്റി.എം.സാമുവേല്‍ ബോര്‍ഡ് ഓഫ്് ട്രസ്റ്റി ചെയര്‍മാന്‍ - 201 836 6537, ആന്റണി കുര്യന്‍ ജോയിന്റ് സെക്രട്ടറി 201 261 4563, ദേവസി പാലാട്ടി -201 836 4910, എല്‍ദോ പോള്‍-201 370 5019, ഡോ.ജോജി ചെറിയാന്‍ 201 483 7595, ഉണ്ണികൃഷ്ണന്‍ നായര്‍ 201 863 5325, എബ്രഹാം പോത്തന്‍-201 220 3863, തോമസ് മാത്യു 201 385 0563, ഫ്രാന്‍സിസ് കാരക്കാട്ട് - 973 931 8503, ജേക്കബ് തോമസ് - 201 723 7664, സജി മാത്യു-201 925 5763, എബ്രഹാം മാത്യു- 201 862 1461, പി.എം.കോശി-201 439 0447, സൂസന്‍ തോമസ് -201 387 1193, അലന്‍ വര്‍ഗീസ് - 201 895 0927, ജോയിക്കുട്ടി ദാനിയേല്‍ -201 338 2365, വര്‍ഗീസ് ജോര്‍ജ് - 201 755 8139

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.