You are Here : Home / USA News

ശ്രീനാരായണ മിഷന്‍ സെന്റര്‍ ഓണവും ചതയവും ആഘോഷിക്കുന്നു

Text Size  

Story Dated: Thursday, August 13, 2015 10:39 hrs UTC

ഡോ.മുരളീരാജന്‍

വാഷിങ്ങ്ടണ്‍ ഡി.സി.: വാഷിങ്ങ്ടണ്‍ ഡി.സി. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മിഷന്‍ സെന്റര്‍ (എസ്.എന്‍.എം.സി) ന്റെ വാര്‍ഷിക യോഗം, ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. എസ്എന്‍എംസിയുടെ പ്രസിഡന്റായ ശ്രീമതി ലക്ഷ്മിക്കുട്ടി പണിക്കര്‍ ശ്രീനാരായണ മിഷന്‍ സെന്ററിന്റെ 2015-16 ലെ കാര്യപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ച് പൊതുയോഗത്തിന്റെ അംഗീകാരം നേടുകയുണ്ടായി. അതനുസരിച്ച് ശ്രീനാരായണ മിഷന്‍ സെന്ററിന്റെ ഈ വര്‍ഷത്തെ ഓണവും ചതയാഘോഷ ചടങ്ങുകളും മെരിലാന്‍ഡിലെ ലാനത്തുള്ള 6095, സിപ്രിയാനോ റോഡില്‍ സ്ഥിതിചെയ്യുന്ന ശിവ-വിഷ്ണു ആഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 22-ാം തീയ്യതി ശനിയാഴ്ച നടത്തുന്നതാണ്, എന്ന് ഭാരവാഹികള്‍ അറിയിച്ചു. മേരിലാന്‍ഡിലേയും, വെര്‍ജീനിയായിലേയും വാഷിങ്ങ്ടണ്‍ ഡി.സി.യിലേയും 150ല്‍ പരം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ഈ കലാവിരുന്നില്‍, വിവിധ നൃത്ത പരിപാടികളും നാടകങ്ങളും അരങ്ങേറുന്നതാണ്.

 

ചെണ്ടമേളവും താലപ്പൊലിയും മുത്തുകുടയും അകമ്പടിയായി ഗുരുദേവ പ്രതിമയെ സ്വീകരിച്ച്, ആനയിച്ച് വേദിയില്‍ പ്രതിഷ്ഠിച്ചശേഷം, രാവിലെ 11.30 മണിയോടെ പരമ്പരാഗതരീതിയില്‍ വാഴയില ഇട്ട് വിളമ്പുന്ന സദ്യയോടെ ആഘോഷങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.30 മണിയോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കും എന്ന് സെക്രട്ടറി സന്‍ദീപ് പണിക്കര്‍ അറിയിച്ചു. കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അഭിനേതാവും നാടകകൃത്തും ആയ ശ്രീ ക്രിസ് ദിവാകരന്‍ ആണ്. വിവിധ രീതിയിലുള്ള നൃത്താവതരണങ്ങളും, നാടകങ്ങളും ഏകാംഗികളും, ടാബ്ലോകളും, ഗാനാലാപനങ്ങളും പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം വാഷിംങ്ങ്ടണില്‍ ആദ്യമായി നടത്തുന്ന ഈ ഓണ-ചതയ ആഘോഷങ്ങളില്‍ പ്രവേശനം തികച്ചും സൗജന്യമാണ് എന്ന് എസ്എന്‍എംസി പ്രസിഡന്റ് ശ്രീമതി ലക്ഷ്മിക്കുട്ടി പണിക്കര്‍ അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.