You are Here : Home / USA News

'ഡാളസ് കിങ്ങ്‌സ് 'ആഗസ്റ്റ് 16 നു ക്രെസ്റ്റ് ദി കിംഗ് ക്‌നാനായ ദേവാലയത്തില്‍

Text Size  

Story Dated: Saturday, August 15, 2015 10:02 hrs UTC

 
ഡാളസ് : മതഭേതമില്ലാതെ ഡാളസില്‍ ഒരു രാജാവ്  വരുന്നു. ഡാളസ് കിങ്ങ്‌സ് .മലയാളിയുടെ ഗ്രഹാതുരതയാണ് നമ്മുടെ നാടന്‍ കളികള്‍. ഓണം കൂടി വരുന്നതോടെ അതിനൊരു പൊലിമ കൂടി ഉണ്ടാകുന്നു. കലയ്ക്കും കായിക ഉത്സവത്തിനുമായി മതഭേതമില്ലാതെ കലാ കായിക പ്രേമികളുടെ ഒരു കൂട്ടായ്മയാണ് ഡാളസ് കിങ്ങ്‌സ് ആട്‌സ് ആന്റ്  സ്‌പോര്ട്‌സ് ക്ലബ്. 2015 ആഗസ്റ്റ് 16 നു ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡാളസ് ക്രെസ്റ്റ് ദി കിംഗ് ക്‌നാനായ ദേവാലയത്തില്‍ വച്ച് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കും.
 
ഉത്ഘാടനത്തോടനുബന്ധിച്ചു അന്ന് ഡാളസ് ക്രെസ്റ്റ് ദി കിംഗ് ക്‌നാനായ ദേവാലയത്തിന്റെ പാര്ക്കിംഗ് ലോട്ടില്‍ വച്ച് വാശിയേറിയ ദേശീയ വടം വലി മത്സരം നടക്കും. ഡാളസിനെ കൂടാതെ ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റ്ന്‍, ഒകലഹോമ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുക്കുമെന്ന് ക്ലബ് പ്രസിഡണ്ട് ജിനു കുടിലില്‍, ക്ലബ് സെക്രട്ടറി റിജോ ചങ്ങംകെരി എന്നിവര്‍  അറിയിച്ചു.
വടംവലി മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം നെക്സ്റ്റ് ലെവല്‍ റ്റാക്‌സ് സ്‌പോന്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനം  ഡാളസ് കിങ്ങ്‌സ് ആട്‌സ് ആന്റ്  സ്‌പോര്ട്‌സ് ക്ലബ് സ്‌പോന്‍സര്‍ ചെയ്യുന്ന 750 ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയും, മൂന്നാം സമ്മാനം ചെട്ടിനാട് ഇന്ത്യന്‍ രെസ്‌റ്റൊരെന്റ് സ്‌പോന്‍സര്‍ ചെയ്യുന്ന 500  ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.അന്നേദിവസം വയ്കിട്ടു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
 
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ക്ലബ് പ്രസിഡണ്ട് ജിനു കുടിലില്‍ 3472412032, സെക്രട്ടറി റിജോ ചങ്ങംകെരി-4693868692, മെല്‍വിന്‍ ഇരികാട്ടുപറമ്പില്‍ 9546129343, ജെയ്ക്കബ് പറംപേട്9278397591, സൈമണ്‍ ചാമക്കാല 2143851015, റോയ് പടയഞ്ചിയില്‍ 4693216466, റെവിന്‍ പാറപ്പുറത്ത് 2142187695

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.