You are Here : Home / USA News

കെ.സി.എസ.്എം.ഡബ്ല്യൂ ഓണം(ഉത്സവ്-2015)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 08, 2015 10:24 hrs UTC

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണ്‍ ഈ വര്‍ഷത്തെ ഓണാഘോഷം 'ഉത്സവ്-2015' എന്ന പേരില്‍ സെപ്തംബര്‍ 12, 2015 ശനിയാഴ്ച മേരിലാന്റിലെ ലോറലിലുള്ള ലോറല്‍ ഹൈസ്‌കൂളില്‍ വെച്ച് നടത്തുന്നതാണ്. വിഭവ സമൃദ്ധമായ സദ്യയും, കലാപരിപാടികളും അതോടൊപ്പം തന്നെ അമേരിക്കയിലെ മുതിര്‍ന്നതും വളര്‍ന്നു വരുന്നതുമായ സാഹിത്യ പ്രതിഭകളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. ഉത്സവ്-2015 നെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് (ജിനേഷ് കുമാര്‍), വൈസ് പ്രസിഡന്റ് (വസന്ത് നമ്പ്യാര്‍), സെക്രട്ടറി(സുരേഷ് നായര്‍), ട്രഷറര്‍(സന്ദീപ് പണിക്കര്‍), എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റി (സേബാ നവീത്, വേണുഗോപാലന്‍ കക്കോടന്‍, പ്രബീഷ് പിള്ളൈ) എന്നിവരില്‍ ആരുമായും ബന്ധപ്പെടുകയോ, കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ വെബ്‌സൈറ്റ് www.kcsmw.org സന്ദര്‍ശിക്കുകയോ ചെയ്യുക…

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.