You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയിസ്‌ സ്റ്റേറ്റിന്റെ അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 08, 2015 10:26 hrs UTC

ഷിക്കാഗോ: ഇല്ലിനോയ്‌സ്‌ സെനറ്റ്‌ വളരെ അപൂര്‍വ്വമായി സംഘടനകള്‍ക്ക്‌ നല്‍കുന്ന അവാര്‍ഡ്‌ ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഷിക്കാഗോയില്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച്‌ സെനറ്ററും, ഇല്ലിനോയിസ്‌ ക്രിമിനല്‍ ലോ ചെയര്‍മാനുമായ സെനറ്റര്‍ മൈക്കള്‍ നോളഡ്‌ സമ്മാനിച്ചു. ഇല്ലിനോയിസ്‌ സെനറ്റ്‌ പ്രസിഡന്റ്‌ സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണ്‍ അടങ്ങുന്ന സമിതിയാണ്‌ ഈ അവാര്‍ഡിനു അനുമതി നല്‍കിയത്‌. ഐ.എന്‍.ഒ.സി ഷിക്കാഗോ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലൂയി ചിക്കാഗോ എന്നിവര്‍ ഈ അവാര്‍ഡ്‌ നല്‍കിയ ഇല്ലിനോയിസ്‌ സെനറ്റിനേയും, സെനറ്റര്‍ മൈക്കള്‍ നോളനേയും പ്രത്യേകം അനുമോദിക്കുകയും കൂടുതല്‍ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.എന്‍.ഒ.സിയ്‌ക്ക്‌ ഈ അവാര്‍ഡ്‌ കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന്‌ കണ്‍വന്‍ഷനില്‍ അറിയിക്കുകയുണ്ടായി.

 

ഇല്ലിനോയിസ്‌ ക്രിമിനല്‍ ലോ ചെയര്‍മാനും, വിദ്യാഭ്യാസം, ജുഡീഷ്യറി, റവന്യൂ എന്നീ വിഭാഗങ്ങളുടെ വൈസ്‌ ചെയര്‍മാനുമായ സെനറ്റര്‍ നോളഡ്‌ മലയാളി കമ്യൂണിറ്റിക്ക്‌ എല്ലാവിധ സഹായ സഹകരണങ്ങളും തന്റെ ഓഫീസ്‌ വഴി ലഭ്യമായിരിക്കുമെന്ന്‌ പറഞ്ഞു. ഐ.എന്‍.ഒ.സി കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും, മുഖ്യ പ്രഭാഷകനായി ഓക്‌ ബ്രൂക്ക്‌ മേയറും, കൂടാതെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും അമേരിക്കയിലെ ഏക ഏഷ്യന്‍ മേയറുമായ ഡോ. ഗോപാല്‍ കല്‍മാലനിയും ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. അമേരിക്കയിലെ എട്ട്‌ സ്റ്റേറ്റുകളില്‍ ചാപ്‌റ്ററുകളുള്ളതും എ.ഐ.സി.സിയുടെ അംഗീകാരമുള്ള ഏക സംഘടനയണ്‌ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍. ഉടന്‍തന്നെ കാലിഫോര്‍ണിയയിലും, ടൊറന്റോയിലും ചാപ്‌റ്ററുകള്‍ തുടങ്ങുമെന്ന്‌ ഐ.എന്‍.ഒ.സി യു.എസ്‌.എ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമാരായ ചാക്കോട്ട്‌ രാധാകൃഷ്‌ണനും, കളത്തില്‍ വര്‍ഗീസും അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.