You are Here : Home / USA News

ശാലോം വിക്ടറി കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, September 08, 2015 10:35 hrs UTC

 
സാക്രമെന്റോ : ശാലോം വിക്ടറി കോണ്‍ഫറന്‍സിന് സാക്രമെന്റോയില്‍ ഉജ്വല തുടക്കം. സെപ്തംബര്‍ 4 വെള്ളിയാഴ്ച തുടങ്ങി  ഇന്നലെ സമാപിച്ച  വിക്ടറി കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി സുവിശേഷ പ്രഘോഷണങ്ങളില്‍  പങ്കു ചേരുവാന്‍ താല്പര്യമുള്ള  350 പേര്‍  പങ്കെടുത്തു. ലോക സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി  നടത്തപെടുന്ന നാല്  ദിവസത്തെ പ്രോഗ്രാമാണ് വികടറി.
 
കോട്ടയം അതിരൂപതാ  ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്  വിക്ടറി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.  
 
ശാലോം ദൈവത്തിന്റെ പ്രവര്‍ത്തിയാണ്.  ദൈവം തന്റെ പ്രവൃത്തികള്‍ നിറവേറ്റുന്നത് മനുഷ്യരിലൂടെയാണ്. ഈ കാലഘട്ടത്തില്‍ ദൈവം അമേരിക്കയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ തന്റെ ആത്മാവിന്റെ ശക്തിയെ അയച്ചു അനേകരെ പ്രജോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ശാലോം ശുശ്രൂഷകള്‍ ദൈവപ്രവര്‍ത്തികള്‍ ആണെന്ന് ഈ നാളുകളില്‍ ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. പരിശുദ്ധാമാവിന്റെ ശക്തിയാണ് ശാലോമിനെ ഈ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ നയിക്കുന്നത്. സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചക്കുള്ള ഉപകരണമായി വിക്ടറിയില്‍ പങ്കെടുക്കുന്നവര്‍ മാറട്ടെയെന്നും ആര്‍ച്ച്ബിഷപ്പ് ആശംസിച്ചു. 
 
ചിക്കാഗോ രൂപതാ വികാരി  ജനറല്‍ ഫാ. തോമസ് മുളവനാല്‍ ആശംസയര്‍പ്പിച്ചു.  സാക്രമെന്റോ സീറോ മലബാര്‍ മിഷന്‍ വികാരി ഫാ. സിബി  കുര്യന്‍, ഫാ പത്രോസ് ചമ്പക്കര, ഫാ. ജോ പോള്‍ തുടങ്ങിയവരും ഉദ്ഘാടനത്തില്‍ സന്നിഹിതരായിരുന്നു. 
 
ശാലോം സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയി പാലാട്ടി ആമുഖ സന്ദേശത്തില്‍ വികടറിയുടെ ആപ്ത വാക്യമായ പ്രത്യാശകളുടെ തടവുകാരെ പറ്റിയാണ് സംസാരിച്ചത്. ശാലോം ശുശ്രൂഷകളുടെ ചെയര്‍മാന്‍ പ്രൊഫ കെ ജെ മാത്യു ശാലോം ശുശ്രൂഷകളെ പറ്റി ആമുഖ  പ്രസംഗം നടത്തി.
 
വാഷിങ്ടണില്‍ സെപ്തംബര്‍ 10 മുതല്‍ 13 വരെ  തിയതികളിലും, എഡിന്‍ബര്‍ഗില്‍ (മക് അലന്‍, ടെക്‌സാസ്)  സെപ്തംബര്‍ 17 മുതല്‍ 20 വരെ തിയതികളിലുമായും ഇനി കോണ്‍ഫറന്‍സ് നടക്കും.
 
റവ. ഡോ. റോയി പാലാട്ടി, പ്രൊഫ. കെ.ജെ മാത്യു, ഡോ. ജോണ്‍ ഡി, റെജി കൊട്ടാരം, അലക്‌സ് ഞാവള്ളി, സന്തോഷ് ടി തുടങ്ങി വര്‍ഷങ്ങളോളം ദൈവശുശ്രൂഷയില്‍ സമര്‍പ്പണത്തോടെ തുടരുന്ന വചനപ്രഘോഷകരാണ് ശുശ്രൂഷകള്‍ നയിക്കുന്നത്. 
 
വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ശാലോം പീസ് ഫെലോഷിപ്പ് അംഗങ്ങള്‍ക്കും ശുശ്രൂഷകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന നാലുദിവസം താമസിച്ചുള്ള ഈ  കോണ്‍ഫറന്‍സില്‍  ശുശ്രൂഷാജീവിതത്തെക്കുറിച്ചും ആത്മീയവളര്‍ച്ചയെക്കുറിച്ചും ഗൗരവമായി ചിന്തിക്കുന്ന ആര്‍ക്കും പങ്കെടുക്കാം. അതിശക്തരായ ദൈവവചനപ്രഘോഷകരുടെ സാന്നിധ്യവും ആഴത്തിലുള്ള ദൈവ വചനധ്യാനവും വരദാനങ്ങളുടെ നിറവിലുള്ള ശുശ്രൂഷകളുമാണ്  വിക്ടറി കോണ്‍ഫറന്‍സിനെ വ്യത്യസ്തതയും ആഴവുമുള്ളതാക്കുന്നത്. അടുത്ത രണ്ടു ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് www.shalomworld.org/victory ൽ  രജിസ്റ്റര്‍ ചെയ്യുകയോ, (215) 3663031 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യുകയോ ചെയ്യാം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.