You are Here : Home / USA News

വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി ഓണം വര്‍ണശബളം, ആകര്‍ഷകം

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, September 09, 2015 10:57 hrs UTC

ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വര്‍ണശബളവും ആകര്‍ഷകവുമായി. കമ്മൂണിറ്റിയുടെ കേരളതനിമ നിറഞ്ഞ ഓണാഘോഷം മിസൗറി സിറ്റിയിലെ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. സെപ്‌തംബര്‍ 5-ാംതീയതി മധ്യാഹ്നത്തോടെ പരമ്പരാഗത കേരളീയ ഓണക്കാല വസ്‌ത്രധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിന്റെയും ആമോദത്തി ന്റെയും തരംഗമാലകള്‍ സൃഷ്‌ടിച്ചു. വാട്ടര്‍ഫോര്‍ഡ്‌ മലയാളി മങ്കമാര്‍ അതികമനീയമായി തീര്‍ത്ത ഓണക്കാല പൂക്കളത്തിനു ചുറ്റും ഓണത്തുമ്പികളേയും പൂമ്പാറ്റകളേയും പോലെ മലയാളി പിഞ്ചുകുഞ്ഞുങ്ങള്‍ ആമോദത്തോടെ ഓടിക്കളിച്ചു. ശ്രവണമധുരമായ ഓണപ്പാട്ടുകള്‍ക്കും ചെണ്ടമേളത്തിനും ഒപ്പം തന്നെ വിഭവസമൃദ്ധമായ നാടന്‍ കേരളീയ ഓണസദ്യ വിളമ്പി. തുടര്‍ന്ന്‌ മുത്തുകുട, താലപ്പൊലി, ചെണ്ടമേളം, മറ്റു വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റ്‌ വേദിയിലേക്കാനയിച്ചു.

 

പ്രജാവല്‍സലനായ മാവേലി തമ്പുരാന്‍ അമേരിക്ക യിലെ വാട്ടര്‍ഫോര്‍ഡിലുള്ള മലയാളി പ്രജകളെ അഭിസംബോധന ചെയ്‌ത്‌ ഓണ സന്ദേശം നല്‍കി. വാട്ടര്‍ഫോര്‍ഡ്‌ മലയാളി ഷിബു ജോണ്‍ മാവേലിത്തമ്പുരാനായി വേഷം ചെയ്‌തു. കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ആന്‍ഡ്രൂസ്‌ ജേക്കബും മുന്‍ പ്രസിഡന്റ്‌ എ. സി ജോര്‍ജും സംയുക്തമായി ഭദ്രദീപം തെളിയിച്ചതോടെ സ്റ്റേജ്‌ പരിപാടികള്‍ക്ക്‌ തുടക്കമായി. ആന്‍ഡ്രൂസ്‌ ജേക്കബ്‌ എല്ലാവരെയും ആഘോഷങ്ങളിലേക്ക്‌ സ്വാഗതം ചെയ്‌തു കൊണ്ടും എ. സി ജോര്‍ജ്‌ കമ്മ്യൂണിറ്റി നിവാസികള്‍ക്ക്‌ ഓണക്കാല ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും സംസാരിച്ചു. തുടര്‍ന്നങ്ങോട്ട്‌ വൈവിധ്യമേറിയ കലാപരിപാടികള്‍ ഓരോന്നായി ആസ്വാദകരുടെ ഹര്‍ഷാരവങ്ങളോടെ അരങ്ങേറി. റിനി ഡൈജു, മഞ്ചു ജോയി, സുജാ തോമസ്‌, ടീനാ ജോര്‍ജ്‌, ഷീബാ ആന്‍ഡ്രൂസ്‌, സിന്ധു മനോജ്‌ തുടങ്ങിയവര്‍ തിരുവാതിര നൃത്തം അവതരിപ്പിച്ചു. വിവിധ പ്രായത്തിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സിംഗിള്‍ ഡാന്‍സ്‌, ഗ്രൂപ്‌ ഡാന്‍സ്‌, സിംഗിള്‍ ഗീതങ്ങള്‍, സമൂഹ ഗാനങ്ങള്‍ എല്ലാം അത്യന്തം മികവോടെ അരങ്ങേറി. ഓണത്തെ അനുസ്‌മരിക്കുന്ന വഞ്ചിപ്പാട്ടുകള്‍, കൊയ്‌ത്തുപാട്ടുകള്‍, ചുവടുവയ്‌പൂകള്‍ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി. സ്റ്റേജില്‍ അവതരിപ്പിച്ച ഓണക്കാല വള്ളംകളിയില്‍ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റിയുടെ ചുണ്ടന്‍ വള്ളവും അമരക്കാരും ഗായകരും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. കുട്ടനാടന്‍... പുഞ്ചയിലേ.... എന്നു തുടങ്ങുന്ന വള്ളംകളി ആലാപനത്തോടൊപ്പം ചുറ്റും വെള്ളം നിറഞ്ഞ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി നിവാസികളും വള്ളം തുഴയുന്ന ശരീര ആംഗ്യ ഭാവങ്ങളോടെ താളം പിടിച്ചും പാടിയും സദസ്സു കൊഴുപ്പിച്ചു. വൈവിധ്യമേറിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ജോസ്‌ മാത്യൂ, എല്‍മാ ആന്‍ഡ്രൂസ്‌, ഷാരന്‍ സക്കറിയാ, അഞ്ചല്‍ ഡൈജു, ഐറീന്‍ സക്കറിയാ, മിച്ചല്‍ മനോജ്‌, എലീന ജെയ്‌സന്‍, നവ്യാ മുക്കാട്ട്‌, ചന്‍ചല്‍ ഡൈജു, കെന്നി തോമസ്‌, ക്രിസ്‌ തോമസ്‌, ആഷ്‌ലി തോമസ്‌, എമില്‍ മാത്യൂസ്‌, മീരബെല്‍ മനോജ്‌, ജോവിറ്റ്‌ ജോബിന്‍സ്‌, ആരന്‍ ഷിബു, ഹെലന്‍ ജോഷി, സ്‌നേഹാ മനോജ്‌, ക്രിസ്റ്റീനാ ജോര്‍ജ്‌, മരിയാ സക്കറിയാ, റബേക്കാ ജോജി, ജോണ്‍ ജോബിന്‍സ്‌, ഹാന്‍സല്‍ ജോഷി, മാത്യു ജോജി, റോഷന്‍ ഷിബു, ജോസ്‌ ജോബിന്‍സ്‌, ഷിബു ജോണ്‍, എല്‍വിന്‍ മാത്യൂസ്‌, ലതാ മാത്യൂസ്‌, ടിനാ എബ്രഹാം, ജോസ്‌ മാത്യു, റോണ്‍സി ജോര്‍ജ്‌, നവീന്‍ മുക്കാട്ട്‌, സണ്ണി ജോസഫ്‌, ജോഷി ആന്റണി, പ്രിയാ ജോഷി, ബിനു സക്കറിയ, സുജാ തോമസ്‌, മഞ്‌ജു മനോജ്‌, മനോജ്‌ മാത്യു, ഡൈജു മുട്ടത്ത്‌, സോനി സൈമണ്‍, ആന്‍ഡ്രൂസ്‌ ജേക്കബ്‌, ഷീബാ ആന്‍ഡ്രൂസ്‌, ജെറി ആന്‍ഡ്രൂസ്‌, മനോജ്‌ നായര്‍ തുടങ്ങിയവരാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.