You are Here : Home / USA News

എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗം

Text Size  

Story Dated: Wednesday, September 09, 2015 11:22 hrs UTC

ജീമോൻ ജോർജ്

ഫിലഡൽഫിയ ∙ സഹോദര സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പതിവുപോലെ എല്ലാ വർഷവും നടത്തി വരാറുളള ഏകദിന സുവിശേഷയോഗം സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 5.30 ന് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ (520 Hood Blvd, Fairless Hills, PA 19030) നടത്തുന്നതാണ്. മലങ്കര സഭയിലെ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും ക്രിസ്തീയ ജീവിതത്തെക്കുറിച്ചും സുറിയാനി ഭാഷയിലും അഗാധമായ പാണ്ഡിത്യവും മികച്ച വാഗ്മീയും ദൈവ വചനങ്ങൾ വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു മനസിലാക്കിത്തരുവാൻ പ്രത്യേക കഴിവും നിരവധി സുവിശേഷ യോഗങ്ങളിലും ധ്യാനയോഗങ്ങളിലും മുഖ്യപ്രാസംഗികനും സെന്റ് എഫ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനുമായ റവ. ഫാ. ഡോ. വർഗീസ് വർഗീസ് ആണ് ഈ വർഷത്തെ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ സുവിശേഷയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്. ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുളള 21 ദേവാലയങ്ങൾ ഒരു മിച്ച് ഒരേ വേദിയിൽ കഴിഞ്ഞ 28 വർഷത്തിലധികമായി ആവർത്തിച്ചു വരുന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നൂതന സംരംഭമായ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെന്ററിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നതായി ഫാ. എം. കെ. കുര്യാക്കോസ് (പ്രോജക്റ്റ് കോഡിനേറ്റർ) അറിയിച്ചു.

 

എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തുന്ന ഏകദിന വനിതാ സെമിനാർ ഒക്ടോബർ 17നും കുട്ടികളിലെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തിൽ നടത്തുന്ന ടാലന്റ് പെർഫോമൻസ് ഒക്ടോബർ 25നും യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന റിട്രീറ്റ് നവംബർ 13നു നടത്തും. സുവിശേഷ യോഗത്തിൽ ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കുവാനായി തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുളള എക്യുമെനിക്കൽ പ്രയറിന്റ് ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. ഈ സുവിശേഷ മഹായോഗത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനായി എല്ലാ ദൈവ മക്കളെയും കത്തൃനാമത്തിൽ സാദരം ക്ഷണിച്ചു കൊളളുന്നു. കൂടുതൽ വിവരങ്ങൾക്ക് : റവ. ഫാ. ജോണിക്കുട്ടി പുലിശേരി(ചെയർമാൻ) : 916 803 5307 റവ. ഫാ. ഗീവർഗീസ് ജോൺ : 914 720 0136 സജീവ് ശങ്കരത്തിൽ(സെക്രട്ടറി) :267 767 4275 എം. എ. മാത്യു (ട്രഷറർ) : 215 676 5046

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.