You are Here : Home / USA News

ഓരോ ഫ്രെയിമിലും ജനപ്രിയനായി ജയറാം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, September 15, 2015 11:58 hrs UTC

 
ന്യൂയോര്‍ക്ക്: തുടക്കം മുതല്‍ ഒടുക്കം വരെ, ഓരോ ഫ്രെയിമിലും ജനപ്രിയനായി ജയറാം. അതാണ് ഒരു ജയറാം സിനിമ. അത്തരത്തിലൊരു സിനിമ പോലെ അതിഗംഭീരമായ ഒരു മെഗാഷോ ആസ്വദിക്കുകയല്ല, അനുഭവിക്കുകയായിരുന്നു ട്രൈസ്റ്റേറ്റിലെ മലയാളികള്‍. ന്യൂയോര്‍ക്കിലെ കോള്‍ഡന്‍ സെന്ററിലും ന്യൂജേഴ്‌സിയിലെ ഫെലീഷ്യന്‍ ഓഡിറ്റോറിയത്തിലും എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ പ്രമുഖരായ ഹെഡ്ജ് ഇവന്റ്‌സ് ഒരുക്കിയ കലാവിരുന്ന് ശരിക്കും മനസ്സിനെ കുളിരണിയിപ്പിക്കുന്നതായി. ഇതുവരെ കാണാത്തതും കേട്ടിട്ടില്ലാത്തതുമായ സ്‌കിറ്റുകള്‍, മനോഹരമായ ഗാനാവതരണങ്ങള്‍, ഊര്‍ജ്ജം തുളുമ്പുന്ന ഡാന്‍സ് ഐറ്റംസ് എല്ലാത്തിനും പിന്തുണയുമായി അയല്‍പ്പക്കത്തെ ചെറുപ്പക്കാരനെ പോലെ ജയറാമും ചേര്‍ന്നതോടെ, 'ജയറാം ഷോ' വേദി കീഴടക്കി. ചിരിയിലും ചിന്തയിലും ജയറാമിന്റെ നവരസ ഭാവാദികളാല്‍ ജയറാം ഷോ സമ്പന്നമായി. അടുത്തെങ്ങും ഇതുപോലെ ഒരു ഷോ ഉണ്ടായിട്ടില്ലെന്ന വിധത്തില്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും മലയാളികളെ കൈയിലെടുക്കാന്‍ ഷോയുടെ അണിയറക്കാര്‍ക്കായി എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

പൂര്‍ണ്ണമായും ഒരു ഫുള്‍ടൈം എന്റര്‍ടെയ്‌നര്‍. രമേഷ് പിഷാരടിയും, ധര്‍മ്മജനും, പ്രിയാമണിയും, ആര്യയും പാഷാണം ഷാജിയും (സാജു നവോദയ) ഹരിശ്രീ യുസുഫും ഉള്‍പ്പെടെ എല്ലാവരും ആടിയും പാടിയും തിമിര്‍ത്തു കയറിയപ്പോള്‍ നാദിര്‍ഷ ഒരുക്കിയ ഒരു മുഴുനീള കൊമേഷ്‌സ്യല്‍ ഫിലും കാണും പോലെ ആസ്വാദകര്‍ ഈ മെഗാഷോ അനുഭവിച്ചു. ന്യൂയോര്‍ക്കില്‍ 2100-ലധികവും ന്യൂജേഴ്‌സിയില്‍ 1100-ലധികവും കാണികള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ഒരിക്കല്‍ പോലും ഒരു നീരസം നിറഞ്ഞ മുഖഭാവം ഉയര്‍ന്നു കണ്ടില്ല. ജയറാം ഷോ ന്യയോര്‍ക്കിലും ന്യൂജേഴ്‌സിയിലും ഒരു വന്‍ വിജയമാക്കി തീര്‍ത്തതിന് ഹെഡ്ജ് ഇവന്റ്‌സ് സാരഥി ജേക്കബ് എബ്രഹാം (സജി)  എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. 
 
ക്യൂന്‍സിലെ കോള്‍ഡന്‍ സെന്ററില്‍ വൈകിട്ട് കൃത്യം 5.55 ന് തുടങ്ങിയ ഷോ നായര്‍ ബനവലന്റ് അസോസിയേഷന്‍, ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് (ശസരരി്യ), ക്യൂന്‍സ് സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലും ലോങ് ഐലന്‍ഡ് വൈസ്‌മെന്‍സ്, ന്യൂയോര്‍ക്ക് ടസ്‌ക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവരുടെ സഹായത്തോടെയുമാണ് നടന്നത്. ന്യൂജേഴ്‌സി ഫെലീഷ്യന്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.20-ന് തുടങ്ങിയ ഷോ പ്ലെയ്ന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (ശഋചഅ), ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് (ശസരരി്യ) എന്നിവര്‍ സംയുക്താഭിമുഖ്യമരുളി.
ജയറാം ഷോയില്‍ പ്രിയാമണിയും, ഉണ്ണിമേനോന്‍, രമേഷ് പിഷാരട, നാദിര്‍ഷ, ധര്‍മ്മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഹരിശ്രീ യൂസഫ്, ഡെല്‍സി, സിനിമ ചിരിമാ കോമഡി ഷോയുടെ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സായ വിഷ്ണു, ബിപിന്‍ തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയെ ഒരു വന്‍ വിജയമാക്കി. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഡാന്‍സ് ഐറ്റംസ് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. പ്രിയാമണിയോടും ആര്യയോടുമൊപ്പം ശിങ്കാരി സ്‌കൂള്‍ ഓഫ് റിഥമിലെ ജെയ്മി ജോണ്‍, ലെസ്‌ലി വര്‍ഗീസ്, സെറീന ഡേവിഡ്, വിന്നി തോമസ്, ഷെറിന്‍ ഷാജു, റോസ് തോമസ്, സെലീഹ ഖുറേഷി എന്നിവരും ചേര്‍ന്ന് നടത്തിയ നൃത്തച്ചുവടുകള്‍ കണ്ണിനു വിരുന്നായി.
 
ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ ഉണ്ണിമേനോനും ഡെല്‍സിയും ചേര്‍ന്നു ആലപിച്ചപ്പോള്‍ മലയാളി മനസ്സുകള്‍ക്ക് അതൊരു ഹൃദ്യസംഗീതമായി. 'സ്പിരിറ്റ്' എന്ന സിനിമയിലെ 'മരണമെത്തുന്ന നേരത്ത്.... ' എന്ന കവിതയും രവീന്ദ്രന്‍ സംഗീതത്തിലെ മെഡ്‌ലിയും ഉണ്ണിമേനോന്‍ അവതരിപ്പിച്ചത് കാതിന് ഇമ്പമായി. ആസ്വാദകര്‍ അത് നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു. അടിപൊളി ഹിന്ദി-തമിഴ്-മലയാളം പിന്നണിഗാനങ്ങളും പാരഡി ഗാനങ്ങളുമായി നാദിര്‍ഷ വേദിയില്‍ പാടിത്തിമര്‍ത്ത് ആസ്വാദകരെ കൈയിലെടുത്തു. ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ 'പ്രേമം' സിനിമയിലെ ഗാനവും നാദിര്‍ഷ അമേരിക്കന്‍ മലയാളികള്‍ക്കായി സമ്മാനിച്ചു.
 
ഇതുവരെ കണ്ടിട്ടില്ലാത്ത അതിമനോഹരമായ സ്‌കിറ്റുകളാണ് ജയറാമിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ അവതരിപ്പിച്ചത്. ഒരു ഓണക്കാലത്ത് പരിപാടികള്‍ അവതരിപ്പിക്കാനായി കേരളത്തില്‍ നിന്നും അമേരിക്കയിലെത്തുന്ന ടീമിനെ അനുകരിച്ചു കൊണ്ടായിരുന്നു ഷോ തുടങ്ങിയത്. അവതരിപ്പിച്ച ഓരോ സ്‌കിറ്റുകള്‍ക്കും നിലയ്ക്കാത്ത കരഘോഷം സദസ്സില്‍ നിന്നുയര്‍ന്നു. ജയറാമിന്റെ മാസ്റ്റര്‍പീസ് ഷോ- പ്രേംനസീര്‍, ഷീല, മധു അനുകരണവുമെല്ലാം സദസ്സ് ഹര്‍ഷാരവത്തോടെ ഏറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പേപ്പര്‍ ഉയര്‍ത്തി പിടിച്ച് നിയമസഭയില്‍ സാാാര്‍... സാാാാാാാാര്‍ര്‍ര്‍...... എന്നു വിളിച്ചു സ്പീക്കറോടു സംസാരിക്കുന്നത്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുന്നതും ഏ.കെ. ആന്റണിയുടെ സ്വതസിദ്ധമായ സംഭാഷണവും അഭിനയവുമൊക്കെ രമേഷ് പിഷാരടി ഗംഭീരമായി തന്നെ അനുകരിച്ചു. മൂന്നു മണിക്കൂര്‍ നോണ്‍ സ്റ്റോപ്പായി അടിപൊളിയായി ഷോ അരങ്ങേറിയെങ്കിലും പെട്ടെന്ന് തീര്‍ന്ന പ്രതീതി ഉണ്ടാക്കിയത്, ജയറാം ഷോയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
 
ന്യൂമ്യൂസിക്ക് പ്രൊഡക്ഷന്‍സിലെ സുജിത് മൂലയിലിന്റെ നേതൃത്വത്തില്‍ സജി, റെജി, ഫെനു, ജോമോന്‍ എന്നിവരാണ് ബൃഹത്തായ സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തത്. ഇവന്റ് ക്യാറ്റ്‌സിലെ വിജിയും സഞ്ജുവുമടങ്ങിയ സംഘം സ്റ്റേജ് സജ്ജീകരണങ്ങളെല്ലാം മനോഹരമാക്കി. എബീസ് ഫോട്ടോയിലെ എബി ഡേവിഡായിരുന്നു പരിപാടിയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. ഹെഡ്ജ് ഇവന്റ്‌സ് സിഇഒ ജേക്കബ് എബ്രഹാമിനെയും പ്രസിഡന്റ് സജിനി എബ്രഹാമിനെയും വൈസ് പ്രസിഡന്റ് അക്‌സ എബ്രഹാമിനെയും സഹായിക്കുന്നതിന് ഹെഡ്ജ് ഇവന്റ്‌സിന്റെ മറ്റ് ഭാരവാഹികളായ സണ്ണി ജോര്‍ജ് (ഐടി കണ്‍സള്‍ട്ടന്റ്), ടോസിന്‍ (ഗ്രാഫിക്‌സ് ഡിസൈനര്‍), മോഹന്‍ ചിറമണ്ണില്‍ (പിആര്‍ഒ), അപ്പുക്കുട്ടന്‍ പിള്ള (പിആര്‍ഒ), ബാബു പൂപ്പള്ളില്‍ (പിആര്‍ഒ), ജോര്‍ജ് തുമ്പയില്‍ (മീഡിയ കണ്‍സള്‍ട്ടന്റ്) എന്നിവര്‍ ഒപ്പം നിന്നു.
 
എമേര്‍ജിങ് കേരള, ഇ-മലയാളി ഡോട്ട് കോം, അശ്വമേധം ഡോട്ട് കോം, ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍, പ്രവാസി ചാനല്‍, മലയാളംപത്രം, കെ-ടിവി, കൈരളി ടിവി, മലയാളി എഫ്എം, യൂണിവേഴ്‌സല്‍ മൂവിസ് എന്നിവരായിരുന്നു പരിപാടിയുടെ മീഡിയ പാര്‍ട്‌ണേഴ്‌സ്. 14 വര്‍ഷം മുന്‍പ് ലോക മനസാക്ഷിയെ നടുക്കിയ 9/11-ല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രോഗ്രാം തുടങ്ങിയത്. ന്യൂയോര്‍ക്ക് ഷോയ്ക്ക് അക്‌സ എബ്രഹാം സ്വാഗതം ആശംസിച്ചു. ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി പ്രോഗ്രാമുകളില്‍ ജോര്‍ജ് തുമ്പയില്‍ സ്‌പോണ്‍സേഴ്‌സിനെ പരിചയപ്പെടുത്തുകയും പ്രോഗ്രാം അവതരണം നടത്തുകയും ചെയ്തു. ജേക്കബ് ഏബ്രഹാം (സജി) നന്ദി രേഖപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.