You are Here : Home / USA News

വള്ളംകളിയുടെ തറവാട്ടില്‍ മാവേലി മന്നനു മടക്കയാത്ര

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 18, 2015 10:20 hrs UTC

`സ്വീകരിക്കാന്‍ ഉണ്ടാകാം ഒരായിരം പേര്‍ യാത്ര ആക്കാനോ?

 

കനേഡിയന്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഹൃദയസ്‌പര്‍ശിയായ ഈ ചോദ്യത്തിനു ഉത്തരത്തിനായി സെപ്‌റ്റംബര്‍ 26 വരെ കാത്തിരിക്കണം. നന്ദിയുള്ള മനസുകളുടെ സംഗമ വേദിയായി ആദ്യമായി ഒരു ഓണാഘോഷം ചരിത്രത്തില്‍ എഴുതപ്പെടുന്നു . ആഘോഷപൂര്‍വ്വം ലോകമെങ്ങും വരവേല്‍ക്കുന്ന മാവേലി തമ്പുരാനു മലയാളി ചരിത്രത്തില്‍ ആദ്യമായി ഒരു യാത്രയയപ്പ്‌. ആശയങ്ങളില്‍ എന്നും പുതുമ നിലനിറുത്തുന്ന കാനഡയിലെ ബ്രാംപ്‌ടന്‍ മലയാളി സമാജം ആണ്‌ സെപ്‌റ്റംബര്‍ 26 നു ഈ പുതിയ ഓണാഘോഷം നടത്തുന്നത്‌. വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്ന മാവേലി ഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയുമെല്ലാം തന്റെ പ്രജകള്‍ക്കായി നല്‍കുന്നു.

 

അടുത്ത വര്‍ഷം വീണ്ടും സമ്പല്‍സമൃദ്ധിയുടെ ഒരു പൊന്നോണം തിരികെ കൊണ്ടുവരാന്‍ മലയാളിയുടെ സ്വന്തം മാവേലി തമ്പുരാനു ഉചിതമായ യാത്രഅയപ്പിനു നോര്‍ത്ത്‌ അമേരിക്കയിലെ വള്ളംകളിയുടെ തറവാടായ ബ്രാംപ്‌ടന്‍ മലയാളി സമാജം ഒരുങ്ങിക്കഴിഞ്ഞു. നന്ദിയുടെയും സ്‌നേഹത്തിന്റെയും സത്യത്തിന്റെയും കണിക പോലും ജീവിതത്തിലും പ്രവര്‍ത്തിയിലും ഇല്ലാതെ കാപട്യത്തിന്റെ മുഖം മുടിയുമായി സ്വാര്‍ത്ഥലാഭ മോഹങ്ങള്‍ക്കായി ആളുകള്‍ നെട്ടോട്ടം ഓടുന്ന ഈ കാലഘട്ടത്തില്‍ ലഭിച്ച നന്മകള്‍ക്ക്‌ നന്ദി പറയുന്ന ഒരു നല്ല മലയാളി സംസ്‌കാരത്തിനു അടിവരയിടുന്നതാണ്‌ ഈ ഓണാഘോഷം. വയസായ മാതാപിതാക്കളെ പോലും വഴിയില്‍ തള്ളുന്ന ഈ പുതിയ ലോകത്ത്‌ നന്ദിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആണ്‌ സമാജം ആശയപരമായി ഇങ്ങനെ മാവേലിക്ക്‌ ഒരു യാത്ര അയപ്പ്‌ എന്ന ആശയം സംഘടിപ്പിക്കുന്നതെന്നു സമാജം ഭാരവാഹികള്‍ പറഞ്ഞു. 10245 kennedy Road North Brampton ല്‍ ഉള്ള സമാജം സെന്ററില്‍ ആണ്‌ `മാവേലിക്ക്‌ മടക്കം` എന്ന ഈ ഓണാഘോഷം നടക്കുന്നത്‌.വൈകിട്ട്‌ 5.00 നു കലാ പരിപാടികള്‍ ആരംഭിക്കും 8.00 മണിക്ക്‌ ഓണവിരുന്നും ആരംഭിക്കും. 15 ഡോളര്‍ ആണ്‌ മുതിര്‍ന്നവര്‍ക്ക്‌ ടിക്കറ്റ്‌. കുട്ടികള്‍ക്ക്‌ $10 ആണ്‌ ടിക്കറ്റ്‌ നിരക്കുകള്‍. സ്ഥല പരിമിതികള്‍ ഉള്ളതിനാല്‍ ടിക്കറ്റ്‌കള്‍ മുന്‍കൂട്ടി വാങ്ങണമെന്ന്‌ സമാജം സെക്രട്ടറി ശ്രീ ഉണ്ണി ഒപ്പത്തും ജോയിന്റ്‌ സെക്രട്ടറി ശ്രീ ഫാസില്‍ മുഹമ്മദും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.