You are Here : Home / USA News

പ്രസ്‌ ക്ലബ്‌ ഫോട്ടോ-വീഡിയോ മത്സരം ഒക്ടോബര്‍ 8 വരെ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, September 29, 2015 12:16 hrs UTC

 

ഫിലഡല്‍ഫിയ: പ്രസ്‌ ക്ലബ്‌ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ ഫോട്ടോ-വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. വാര്‍ത്താ മൂല്യമുള്ള സംഭവങ്ങള്‍, വ്യക്തികള്‍, വസ്‌തുക്കള്‍, സ്ഥലങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും വിഷയത്തെ കേന്ദ്രീകരിച്ച്‌ എടുക്കുന്ന ഫോട്ടോയോ വീഡിയോയോ ആണ്‌്‌ മത്സരത്തിന്‌ സ്വീകരിക്കുക. വാര്‍ത്തകളെ കണ്ടെത്തുവാനുള്ള അന്വേഷണ മേന്മയും വാര്‍ത്തകളെ അനുവാചകരുടെ ശ്രദ്ധയില്‍ എത്തിക്കുവാനുള്ള പ്രതിപാദന കഴിവും ഉള്ള ഭാവി പത്രപ്രവര്‍ത്തകരെ തിരിച്ചറിയുകയാണ്‌ മത്സരത്തിന്റെ ലക്ഷ്യം. വിശദമായ വാര്‍ത്താവസ്‌തുതകളെ സ്‌പഷ്ടമാക്കുന്നതും സംഗ്രഹിച്ച്‌ അവതരിപ്പിക്കുന്നതുമാകണം ഫോട്ടോയും വീഡിയോയും. ഫോണ്‍ക്യാമറയില്‍ എടുത്ത വീഡിയോ ക്ലിപ്പാണ്‌ മത്സരത്തിന്‌ അയക്കേണ്ടത്‌. മത്സരത്തിനുള്ള ഫോട്ടോ സാധാരണ ക്യാമറയിലോ ഫോണ്‍ ക്യാമറയിലോ എടുത്തതാകാം.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഫിലഡല്‍ഫിയാ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10ന്‌ നടത്തുന്ന റീജിയണല്‍ കോണ്‍ഫെറന്‍സിന്റെ ഭാഗമാണീ മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും പ്രശംസാ പത്രങ്ങളും ഒക്ടോബര്‍ 10ന്‌ ഫിലഡല്‍ഫിയയിലെ പ്രസ്സ്‌ ക്ലബ്‌ റീജിയണല്‍ കോണ്‍ഫെറന്‍സില്‍ വച്ച്‌ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കും.

ഫോട്ടോയ്‌ക്കുള്ള വിഷയം : `കാലിക പ്രസക്തമായ ഏതെങ്കിലും സാമൂഹികാവശ്യം'
Any Social Need of the Time .

15 മിനിറ്റു നേരത്തേക്കുള്ള വീഡിയോയ്‌ക്കുള്ള വിഷയം: `സാമൂഹിക പ്രശ്‌നം അഥവാ സാമൂഹികാവശ്യം മുന്‍നിര്‍ത്തി ഒരു
ഡോക്യുമെന്ററി'. ഇന്റര്‍വ്യൂ, , നറേഷന്‍ എന്നിങ്ങനെയുള്ള രീതികള്‍ ഉപയോഗിക്കാം. വ്യക്തിയേക്കുറിച്ചോ, സംഭവത്തേക്കുറിച്ചോ, സ്ഥലത്തേക്കുറിച്ചോ, സംഘടനയേക്കുറിച്ചോ വീഡിയോ ക്ലിപ്പ്‌ ആകാം.

നിഗമനം വ്യക്തമാക്കുന്ന പ്രസ്‌താവന അന്ത്യത്തില്‍ സ്‌പഷ്ടമാക്കിയിരിക്കണം.Documentary on a social issue through interview, narration etc for a maximum of fifteen minutes with a concluding statement.

ഫോട്ടോയും വീഡിയോയും ഒക്ടോബര്‍ 8 വൈകുന്നേരം 8 മണിക്കു മുമ്പ്‌  sudakartha @aol.com  എന്ന ഈ മെയിലില്‍ ലഭിക്കണം. ഫോട്ടോ/ വീഡിയോ എടുത്ത ആളുടെ പേര്‌, മേല്‍വിലാസ്സം, ഫോണ്‍ നംബര്‍, ഈ മെയില്‍ അഡ്രസ്സ്‌ എന്നിവ വ്യക്തമാക്കിയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുധാ കര്‍ത്ത (267-575-7333), ജോര്‍ജ്‌ നടവയല്‍ (215-494-6420), ജീമോന്‍ ജോര്‍ജ്‌ (267-970-4267), ജോര്‍ജ്‌ ഓലിക്കല്‍ ( 215-873-4365).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.