You are Here : Home / USA News

ഐ.എന്‍.എ.ഐ പാലിയേറ്റീവ്‌ കെയര്‍ സെമിനാര്‍ ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 01, 2015 06:46 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ ഇല്ലിനോയി (INAI)യുടെ നേതൃത്വത്തില്‍ പാലിയേറ്റീവ്‌ കെയറിനെ സംബന്ധിച്ചുള്ള സെമിനാര്‍ നടത്തുകയുണ്ടായി. സെപ്‌റ്റംബര്‍ 20-നു സീറോ മലബാര്‍ പാരീഷ്‌ ഹാളില്‍ നടത്തിയ സെമിനാറില്‍ ഡോ. സിമി ജോസഫ്‌ മോഡറേറ്ററായിരുന്നു. സി. ജസ്‌ലിന്‍ സി.എം.സി (സി.സി.ഡി ഡയറക്‌ടര്‍) യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സെമിനാറില്‍ ലയോള സിസ്റ്റത്തിലെ ഡോക്‌ടറായ ഹോമാ മഗ്‌സി എം.ഡി, മേരി സ്‌പില്ലര്‍ എ.പി.എന്‍, പാറ്റിഹല്‌ഗന്‍ എന്നിവര്‍ പാലിയേറ്റീവ്‌ കെയറിനെക്കുറിച്ച്‌ ക്ലാസ്‌ എടുത്തു. ക്ലാസില്‍ പങ്കെടുത്തവരെല്ലാം ക്ലാസ്‌ വളരെ വിജ്ഞാനപ്രദമായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടു. ഐ.എന്‍.എ.ഐ പ്രസിഡന്റ്‌ മേഴ്‌സി കുര്യാക്കോസ്‌ സ്വാഗതവും, ഐ.എന്‍.എ.ഐ സെക്രട്ടറി ജൂബി വള്ളിക്കളം കൃതജ്ഞതയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.