You are Here : Home / USA News

ബെവിന്‍ കളത്തില്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റി സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ ഉജ്വലമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 01, 2015 06:49 hrs UTC

ന്യൂയോര്‍ക്ക്‌: ബി.കെ.വി. (ബെവിന്‍ കളത്തില്‍) മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഏഴാമത്‌ ചാരിറ്റി സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 26-ന്‌ ശനിയാഴ്‌ച ലോംഗ്‌ ഐലന്റിലുള്ള ഐസന്‍ഹവര്‍ പാര്‍ക്ക്‌ ഫീല്‍ഡ്‌ 1,2,3,4-ല്‍ വച്ച്‌ രാവിലെ 8.30-ന്‌ ആരംഭിച്ചു. ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഇന്‍ക്‌ 2008-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപത്തിയെട്ടാമത്തെ വയസില്‍ ലോകത്തോട്‌ വിടപറഞ്ഞ ബെവിന്റെ അനുസ്‌മരണയ്‌ക്കായാണ്‌ സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നത്‌. ലുക്കീമിയ ചികിത്സയില്‍ ബെവിന്റെ ദര്‍ശനമായിരുന്നു സൗത്ത്‌ ഏഷ്യന്‍ കമ്യൂണിറ്റിയില്‍ ബോധവത്‌കരണം നടത്തുക എന്നുള്ളത്‌. ഇതിന്റെ വെളിച്ചത്തില്‍ തന്റെ സുഹൃത്തുക്കളോടൊത്ത്‌ സൗത്ത്‌ ഏഷ്യന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു. 2011-ല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വാഷിംഗ്‌ടണ്‍ ഡി.സിയിലെ ക്യാപ്പിറ്റോള്‍ ഹില്‍സില്‍ നടന്ന 112-മത്തെ സെക്ഷനില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു.

 

ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷനില്‍കൂടി ലുക്കീമിയ ചികിത്സയ്‌ക്ക്‌ നിര്‍ധനരായ രോഗികള്‍ക്ക്‌ സാമ്പത്തിക സഹായം എത്തിക്കുക എന്നുള്ളതാണ്‌ ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി രോഗികള്‍ക്ക്‌ ഇന്ത്യയില്‍ സഹായം എത്തിക്കാന്‍ സാധിച്ചു. കൂടാതെ ബോണ്‍മാരോയില്‍കൂടി പലര്‍ക്കും മാച്ച്‌ കണ്ടെത്താനും സഹായിച്ച പല കമ്പനികളാണ്‌ ഈ ടൂര്‍ണമെന്റ്‌ സ്‌പോണ്‍സര്‍ ചെയ്‌തുവരുന്നത്‌. ഫോമാ (ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌), ഗാര്‍ഡന്‍സിറ്റി കാര്‍ഡിയോളജി, ന്യൂയോര്‍ക്ക്‌, ഗൗതം അനസ്‌തേഷ്യ ഗ്രൂപ്പ്‌, ജി.എം.ടി ഇന്‍ഷ്വറന്‍സ്‌, 7-11 സച്ച്‌ദേവ്‌, ലോ ഓഫീസേഴ്‌സ്‌ ഓഫ്‌ മാത്യു ലിംപ്‌നിസ്‌കി എന്നിവരാണ്‌ ഈവര്‍ഷം സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. ഈവര്‍ഷം എട്ട്‌ ടീമുകള്‍ പങ്കെടുത്തു. (150 കളിക്കാര്‍) ഓള്‍ എബൗട്ട്‌ ദി ബെയ്‌സ്‌, ബാഡ്‌ ന്യൂസ്‌ ബീയേഴ്‌സ്‌, ഹിറ്റ്‌ ടു ഹര്‍ട്ട്‌, എസ്‌ ക്ലബ്‌, സോള്‍ജിയേഴ്‌സ്‌, സ്റ്റൈല്‍, സൂളണ്ടേഴ്‌സ്‌, ഡിഷും (2015 ലെ വിജയി) എന്നിവരാണ്‌ പങ്കെടുത്ത ടീമുകള്‍. ഫൈനിലില്‍ വിജയിച്ച ഡിഷും ടീമിന്‌ ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ എവര്‍റോളിംഗ്‌ ട്രോഫി സമ്മാനിച്ചു. യുവജനങ്ങള്‍ക്ക്‌ നയിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ്‌ സംഘടനയാണ്‌ ബി.കെ.വി ഫൗണ്ടേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.bkvfoundation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.