You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ആരംഭിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 01, 2015 06:50 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ആരംഭിക്കാന്‍ തീരുമാനിച്ചു. അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ജെസ്സി റിന്‍സി ആയിരിക്കും ചര്‍ച്ചാവേദിയുടെ കണ്‍വീനര്‍. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത്‌ ആശയ സംവാദം നടത്താനും അത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവബോധം നല്‍കുവാനും പരിശ്രമിക്കുക എന്നതാണ്‌ ഈ ചര്‍ച്ചാവേദികൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും അറിയിച്ചു. ഏതൊക്കെ വിഷയത്തിലാണ്‌ സംവാദം നടത്തുകയെന്നും, എവിടെവെച്ചായിരിക്കുമെന്നും നേരത്തെ അറിയിക്കുന്നതും, താത്‌പര്യമുള്ള ആര്‍ക്കും ഈ ചര്‍ച്ചാവേദിയില്‍ പങ്കെടുക്കാവുന്നതുമായിരിക്കും. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.