You are Here : Home / USA News

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷന്‍ ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 01, 2015 06:52 hrs UTC

വിസ്‌കോണ്‍സിന്‍: മില്‍വാക്കി സീറോ മലബാര്‍ മിഷന്‍ ഓണം അതിവിപുലമായി ആഘോഷിച്ചു. വെസ്റ്റ്‌ അലിസ്‌ സെന്റ്‌ അലോഷ്യസ്‌ പാരീഷ്‌ ഹാളില്‍ നടന്ന ആഘോഷങ്ങള്‍ അത്തപ്പൂ, സംഗീത സായാഹ്നം, ഓണസദ്യ എന്നിവയാല്‍ ശ്രദ്ധേയമായിരുന്നു. ഓണാഘോഷ പരിപാടികള്‍ മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ. ആന്‍ണി പ്രൈമല്‍ തോമസ്‌ മണിയമ്പ്ര ഉദ്‌ഘാടനം ചെയ്‌തു. വിവിധ കാലാപരിപാടികള്‍ക്ക്‌ മിഷന്‍ ട്രസ്റ്റി വിന്‍സെന്റ്‌ സഖറിയാസ്‌, ജോസ്‌ ആന്റണി, സുജില്‍ ജോണ്‍, തോമസ്‌ മാത്യു, മാത്യൂസ്‌ കട്ടപ്പുറം, തോമസ്‌ തറപ്പില്‍, ദീപക്‌ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക്‌ എലിസബത്ത്‌ ബിന്നി, നീത സുനില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. തോമസ്‌ ഡിക്രൂസ്‌ തറപ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.