You are Here : Home / USA News

മലയാളി എഫ്.എം. വിജയികള്‍ക്ക് നടി ശോഭന സമ്മാനങ്ങള്‍ നല്‍കും

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, October 02, 2015 10:46 hrs UTC

 
പ്രവാസി മലയാളികള്‍ക്കായി മലയാളി എഫ്.എം. നടത്തിയ ഡബ്‌സ്മാഷ് മത്സരത്തില്‍ വിജയികളായ ഡോണാ വര്‍ക്കിക്കും, ശ്രീദേവി മേനോനും, അമേരിക്കയിലും, കാനഡയിലും ഇപ്പോള്‍ വിജയകരമായി നടന്നു വരുന്ന കൃഷ്ണാ ഷോയില്‍ വെച്ച് പ്രശസ്ത നടി ശോഭന സമ്മാനങ്ങള്‍ നല്‍കും. ഫ്രീഡിയ ഗ്രൂപ്പിന്റെ ഭാഗമായ 'ഫ്രീഡിയ വാട്ടേഴ്‌സ്' ആണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 2ന് ഹ്യൂസ്റ്റണ്‍ സ്റ്റഫോഡ് സിവിക് സെന്ററില്‍ നടക്കുന്ന ഷോയില്‍ ഡോണാ വര്‍ക്കിക്കും ഒക്ടോബര്‍ 2ന് ഹ്യൂസ്റ്റണ്‍ സ്റ്റഫോഡ് സിവിക് സെന്ററില്‍ നടക്കുന്ന ഷോയില്‍ ഡോണാ വര്‍ക്കിക്കും ഒക്ടോബര്‍ 4ന് കാനഡയിലെ ടൊറന്റോ ദി മീറ്റിംഗ് ഹൗസില്‍ വെച്ച് ശ്രീദേവി മേനോനും സമ്മാനങ്ങള്‍ നല്‍കുമെന്ന് മലയാളി എഫ്.എം. ഡയറക്ടര്‍ ടോം തരകനും, സ്‌റ്റേഷന്‍ ഡയറക്ടര്‍ മേരി എമില്‍ ജോസഫും അറിയിച്ചു. റീജിയണല്‍ ഡയറക്ടേഴ്‌സായ അജീഷ് രാജേന്ദ്രന്‍, വിജു വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.