You are Here : Home / USA News

ഫോമാ ജുഡിഷ്യൽ കൗണ്‍സിൽ ഇലക്ഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, October 02, 2015 11:02 hrs UTC

ഫോമാ ജുഡിഷ്യൽ കൗണ്‍സിൽ ഇലക്ഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി
വാഷിംഗ്ടണ്‍ ഡി സി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്‌ ഓഫ് അമേരിക്കാസിന്റെ വാഷിംഗ്ടണിൽ ഡി സിയിൽ വച്ചു നടത്തപ്പെടുന്ന ജുഡിഷ്യൽ കൗണ്‍സിൽ ഇലക്ഷന്റെ അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആർ വി പി ഷാജി ശിവബാലന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ഒക്ടോബർ 17-ആം തീയതി മേരിലാന്റിലെ തോമസ് പൈലി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്ന ഫോമായുടെ ജനറൽ ബോഡി മീറ്റിംഗിനോടനുബന്ധിച്ചാണു ഫോമാ ജുഡിഷ്യൽ കൗണ്‍സിൽ ഇലക്ഷൻ നടത്തപ്പെടുന്നത്. ഈ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി നാല് വർഷത്തേക്കയിരിക്കും.
ഫോമ ജുഡിഷ്യൽ കൗണ്‍സിൽ തിരഞ്ഞെടുപ്പു 2015-ന്റെ ഇലക്ഷൻ കമ്മീഷണർമാരായി സേവനം ചെയ്യുന്നത്, ഫോമായുടെ തുടക്കം മുതൽ സജീവ പ്രവർത്തകരും, നിരവധി എക്സിക്യുട്ടീവ് പദവികൾ അലങ്കരിച്ചുട്ടുള്ള ഫോമായുടെ മുതിർന്ന നേതാക്കളായ ജോണ്‍ സി വർഗീസ്‌ (സലിം)-ന്യൂയോർക്ക്, രാജ് കുറുപ്പ് (ക്യാപിറ്റൽ റീജിയണ്‍), ഐപ്പ് മാരേട്ട് എന്നിവരാണ്. ഫോമായുടെ മുൻ ജനറൽ  സെക്രട്ടറിയും(2008-2010), 2014 ഫോമാ ഫിലാഡല്ഫിയ കണ്‍വെൻഷൻ നാഷണൽ കോഓർഡിനേറ്റർ കൂടിയായിരുന്ന ജോണ്‍ സി വർഗ്ഗീസാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ
ഫോമായിലെ ഒരോ അംഗസംഘടനയിൽ നിന്നും അഞ്ചു പേർക്ക് വീതമാണ് വോട്ടവകാശം ഉള്ളതു. ഈ ഡെലിഗേറ്റ് ലിസ്റ്റ് എല്ലാ അംഗസംഘടനകളിൽ നിന്നും ലഭിച്ചു എന്ന് ഫോമാ ജെനറൽ സെക്രട്ടറി ഷാജി എഡ്വേർഡ് പറഞ്ഞു. ഇത് വരെ സ്തുത്യർഹ സേവനം അനുഷ്ടിച്ച ജുഡിഷ്യൽ കൗണ്‍സിൽ ഭാരവാഹികളായ തോമസ് ജോസ് (ചെയർമാൻ), എം ജി മാത്യൂ (വൈസ് ചെയർമാൻ), ജോർജ് തോമസ് (സെക്രട്ടറി), ഫ്രെഡ് കൊച്ചിൻ (മെമ്പർ), പോൾ സി മത്തായി (മെമ്പർ), എബ്രഹാം ഫിലിപ്പ് (ഓഡിറ്റർ) എന്നിവരാണ്.      
അതോടൊപ്പം 2016-ൽ മയാമിയിൽ വച്ചു നടക്കുവാൻ പോകുന്ന അന്താരാഷ്ട്ര കണ്‍വെൻഷന്റെ കിക്ക് ഓഫും പരിപാടികളോടനുബന്ധിച്ചു നടത്തപ്പെടും.

വിനോദ് കൊണ്ടൂർ ഡേവിഡ് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.