You are Here : Home / USA News

ഫോമാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, October 06, 2015 12:00 hrs UTC

 

ഫ്‌ളോറിഡ: 2016 ജൂലൈ 7,8,9,10 തീയതികളില്‍ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന ഫോമാ അഞ്ചാമത്‌ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി, ഫോമായുടെ നാഷണല്‍ കമ്മിറ്റി 9 കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു. മയാമിയിലെ ഡ്യൂവില്‍ ബീച്ച്‌ റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വന്‍ ജന പങ്കാളിത്തം കൊണ്ടും പുതുമകള്‍ കൊണ്ടും ശ്രദ്ദേയമാകുമെന്നു കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ്‌ പറഞ്ഞു. ഫോമായുടെ വളര്‍ച്ചക്ക്‌ വലിയ പങ്കു വഹിച്ച വ്യക്തികളും, അമേരിക്കയിലും നാട്ടിലും വിവിധ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതരുമായ 9 പേരെയാണ്‌ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്‌.

വെസ്റ്റ്‌ കോസ്റ്റില്‍ നിന്നുള്ള വിന്‍സന്റ്‌ ബോസ്സ്‌, ഹ്യൂസ്റ്റന്‍ടെക്‌സാസില്‍ നിന്നുള്ള തോമസ്‌ ഓലിയാംകുന്നേല്‍, ഫ്‌ലോറിഡയില്‍ നിന്നുള്ള ജെയിംസ്‌ ഇല്ലിക്കല്‍, ബാബു കല്ലിടുക്കല്‍, ലൂക്കോസ്‌ പൈനുങ്കല്‍ എന്നിവരും, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള യോഹന്നാന്‍ സങ്കരത്തില്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രദീപ്‌ നായര്‍, വര്‍ഗ്ഗീസ്‌ ജോസഫ്‌ എന്നിവരും, വാഷിംഗ്‌ടണ്‍ ഡി സി യില്‍ നിന്നുള്ള ഫോമാ ഇപ്പോഴത്തെ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌ (ജോസുകുട്ടി) എന്നിവരടങ്ങുന്ന 9 പേരാണു ഫോമാ 2016 കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാര്‍.

ഫോമാ അന്താരഷ്ട്ര കണ്‍വെന്‍ഷന്റെ റീജിയണല്‍ കിക്കോഫുകള്‍ 2015 ഒക്ടോബര്‍ 17ആം തീയതി മേരിലാന്റില്‍ വച്ചു നടക്കുന്ന ജനറല്‍ ബോഡി മീറ്റിംഗിനു ശേഷം ആരംഭിക്കുകയാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ്‌ 917 439 0563, ജോയി ആന്തണി 954 328 5009.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.