You are Here : Home / USA News

യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ സംഘം ബിഷപ്പ്‌ മാര്‍ പൗലോസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ന്‌ ഡാലസില്‍

Text Size  

Story Dated: Wednesday, October 07, 2015 11:45 hrs UTC

- ഷാജി രാമപുരം

 

ഡാലസ്‌: ഭാരതത്തിലെ െ്രെകസ്‌തവ സമൂഹത്തെ സഭാ വ്യത്യാസം കൂടാതെ ഒന്നായി സംഘടിപ്പിച്ച്‌ ക്രിയാത്മക എക്ക്യുമെനിസവും സുവിശേഷികരണവും എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ (യുസിപിഐ) എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നോര്‍ത്ത്‌ അമേരിക്കയില്‍ പര്യടനം നടത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 15 വ്യാഴാഴ്‌ച ഡാലസില്‍ എത്തുന്നു. മാര്‍ത്തോമ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഡോ. എബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ, മാര്‍ത്തോമ സഭയുടെ ആത്മായ ട്രസ്റ്റിയും കമ്മ്യൂണിയന്‍ ഓഫ്‌ ചര്‍ച്ചസ്‌ ഇന്‍ ഇന്ത്യയുടെ ട്രഷററും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പ്രകാശ്‌ പി. തോമസ്‌, ഡോ. രാജു എബ്രഹാം (ലുധിയാന മെഡിക്കല്‍ കോളേജ്‌) സാം ജെ. ദാസ്‌ (ഡല്‍ഹി) എന്നിവരാണ്‌ സംഘത്തില്‍ ഉളളത്‌.

 

ഒക്ടോബര്‍ 7 ന്‌ ഷിക്കാഗോ, 8 ന്‌ വാഷിങ്‌ടണ്‍, 9 ന്‌ ഫിലഡല്‍ഫിയ, 10 ന്‌ ന്യൂജഴ്‌സി, 11 ന്‌ ന്യൂയോര്‍ക്ക്‌, 13 ന്‌ ബോസ്റ്റണ്‍, 14 ന്‌ അറ്റ്‌ലാന്റാ, 15 ന്‌ ഡാലസ്‌, 16 ന്‌ ഹൂസ്റ്റണ്‍, 17 ന്‌ സെന്റ്‌ ലൂയിസ്‌ എന്നിവിടങ്ങളില്‍ ക്രമീകരിക്കുന്ന എക്യൂമെനിക്കല്‍ യോഗങ്ങളില്‍ പങ്കെടുത്തശേഷം സംഘം 19 ന്‌ ഭാരതത്തിലേക്ക്‌ യാത്ര തിരിക്കും. ഒക്ടോബര്‍ 15 വ്യാഴാഴ്‌ച ഡാലസിലെ കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവകയില്‍ വൈകിട്ട്‌ 7 ന്‌ നടത്തുന്ന സമ്മേളനത്തിലേക്ക്‌ ഡാലസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.