You are Here : Home / USA News

ഫൊക്കാന വിമന്‍സ്‌ ഫോറം പൂക്കള മത്സരം ഒക്‌ടോബര്‍ പത്തിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 07, 2015 11:58 hrs UTC

ന്യൂയോര്‍ക്ക്‌: ഫൊക്കാന വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ പത്താംതീയതി ശനിയാഴ്‌ച 3 മണിക്ക്‌ 222-66 ബ്രാഡോക്‌ അവന്യൂവിലുള്ള കേരള കള്‍ച്ചറല്‍ സെന്ററില്‍ പൂക്കള മത്സരം നടത്തുവാന്‍ തീരുമാനിച്ചു. വനിതകള്‍ക്കു മാത്രമുള്ള മത്സരമായിരിക്കും. തനി പൂക്കള്‍ മാത്രമേ പൂക്കളം അലങ്കരിക്കാന്‍ ഉപയോഗിക്കാന്‍ പുടുള്ളൂ. പുറത്തുനിന്നുള്ള അലങ്കാര വസ്‌തുക്കള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കും. എല്ലാവരും പ്രസ്‌തുത പരിപാടിയില്‍ സഹകരിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലീല മാരേട്ട്‌ (646 539 8443), ശോശാമ്മ ആന്‍ഡ്രൂസ്‌ (516 326 0969), ജസ്സി ജോഷി (347 551 8333), ബാല കെയാര്‍കെ (516 621 5381), ലത പോള്‍ (845 553 5674), ജെസ്സി കാനാട്ട്‌, റെനി ജോസ്‌ (718 617 1029).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.