You are Here : Home / USA News

ഓസ്റ്റിന്‍ മാര്‍ത്തോമാ പുതിയ ചര്‍ച്ചിന്റെ കൂദാശ-ഒക്ടോ.18ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 08, 2015 12:03 hrs UTC

ഓസ്റ്റിന്‍: ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് പുതിയതായി വാങ്ങി പണിപൂര്‍ത്തീകരിച്ച ദേവാലയത്തിന്റെ കൂദാശ ഒക്ടോ.18 ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പാ നിര്‍വ്വഹിക്കും. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.യൂയാക്കിം മാര്‍ കുറിലോസിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ അന്തരഫലമായാണ് ടെക്‌സസ് സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന്‍ മാര്‍ത്തോമാ സഭാ വിശ്വാസികളുടെ ആരാധനയ്ക്ക് തുടക്കമിട്ടത്. ആദ്യം കോണ്‍ഗ്രിഗേഷനായും, തുടര്‍ന്ന് 2010 ഏപ്രില്‍ 15ന് ഇടവകയായും ഉയര്‍ത്തപ്പെട്ട ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് ആത്മീയമായും, ഭൗതീകമായും വളര്‍ച്ച പ്രാപിക്കുന്നതിന് കാലാ കാലങ്ങളില്‍ നിയോഗിക്കപ്പെട്ട വികാരിമാര്‍ സ്തുത്യര്‍ഹ സേവനമാണ് അനുഷ്ഠിച്ചത്. ഇപ്പോള്‍ ഇടവക വികാരിയുടെ ചുമതല റവ. അജിവര്‍ഗ്ഗീസ് നിര്‍വ്വഹിക്കുന്നു. കൂദാശക്ക് ശേഷം ഒക്ടോബര്‍ 18 ഞായറാഴ്ച 12 മണിക്ക് പൊതുസമ്മേളനം നടക്കും. കൂദാശ കര്‍മ്മങ്ങളിലും പൊതു സമ്മേളനത്തിലും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും വികാരി അജി വര്‍ഗീസും, സെക്രട്ടറി ജോസഫ് ജോര്‍ജ്ജും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.അജി വര്‍ഗ്ഗീസ്-806 368 8639 ജോസഫ് ജോര്‍ജ്- 512 382 1918

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.