You are Here : Home / USA News

ട്രിനിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് സംഗീതവിദ്യാലയത്തിന്റെ വാര്‍ഷികം ഹൃദ്യമായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, October 22, 2015 01:20 hrs UTC

. ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്കില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി നടത്തിവരുന്ന ട്രിനിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് സംഗീതവിദ്യാലയത്തിന്റെ വാര്‍ഷികവും പൊതുപരിപാടികളും വിവിധകലാപരിപാടികളോടെ ഒക്‌ടോബര്‍ 17ന് നടത്തപ്പെട്ടു. കുട്ടികളുടെ കലാമല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും കൂടുതല്‍ മികവ് കാട്ടിയവര്‍ക്ക് കാഷ് അവാര്‍ഡും സമ്മാനിച്ചു. അലക്‌സ് ജോര്‍ജ് ന്യൂജേഴ്‌സി-സംഗീതം, ഷാരണ്‍ ജോര്‍ജ് ന്യൂജേഴ്‌സി-നൃത്തം, എയ്ഡന്‍ ജേക്കബ് ന്യൂയോര്‍ക്ക്-പ്രസംഗം, ഇന്‍സ്ട്രമെന്റ് മ്യൂസിക്കില്‍ ജറമയ ഗില്‍ ന്യൂയോര്‍ക്ക്-തബല എന്നിവരാണ് കാഷ് അവാര്‍ഡിന് അര്‍ഹരായവര്‍. മറ്റ് ജേതാക്കള്‍ക്ക് ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് ട്രോഫികള്‍ സമ്മാനിച്ചു. പൊതുപരിപാടിയില്‍ അതിഥികളായെത്തിയവര്‍ക്ക് അച്ചീവ്‌മെന്റ് അവാര്‍ഡും മെമന്റോയും നല്‍കി ആദരിച്ചു. എന്‍ വൈ പി ഡി ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്, കേരള പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സി ലൂക്കോസ് എന്നിവര്‍ക്ക് പ്രത്യേക മെമന്റോയും അച്ചീവ്‌മെന്റ് അവാര്‍ഡും നല്‍കി ആദരിച്ചു. ഐഎന്‍ ഒ സി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, റവ. മാത്യു ഏബ്രഹാം എന്നിവര്‍ക്കും അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ചടങ്ങില്‍ എല്ലാ ടീച്ചേഴ്‌സിനെയും പ്രത്യേകമായി ആദരിച്ചു. കുട്ടികളുടെയും ടീച്ചേഴ്‌സിന്റെയും കലാപ്രകടനങ്ങള്‍ ചടങ്ങിന് നിറം പകര്‍ന്നു. ഗാനാലാപനം, നൃത്തപരിപാടികള്‍, വാദ്യോപകരണങ്ങളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍ ഇവ ഹൃദ്യമായി. റവ. ഷിബു മാത്യു കുട്ടികളുടെ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ തോമസ് ചെറിയാനും മേരിക്കുട്ടി ചെറിയാനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ടിജോ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. ഡോ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.