You are Here : Home / USA News

ഓര്‍മിക്കാന്‍ ഓമനിക്കാന്‍ ഉണ്ണിമേനോന്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, October 28, 2015 09:37 hrs UTC

ന്യൂജേഴ്‌സി: മലയാളിയുടെ സ്വകാര്യമായ ഗാന അഹങ്കാരമാണ്‌ ഉണ്ണിമേനോന്‍. പാട്ടിന്റെ പാലാഴിയില്‍ 34 വര്‍ഷം പിന്നിട്ട ഉണ്ണിമേനോന്‍ ഇതാ വീണ്ടും ന്യൂജേഴ്‌സിയില്‍. ഏഷ്യാനെറ്റിന്റെ അമേരിക്കന്‍ കാഴ്‌ചകള്‍ എന്ന ജനപ്രിയ പരിപാടിയുടെ ബാനറില്‍ നവംബര്‍ പതിനഞ്ചിനു വൈകീട്ട്‌ അഞ്ചു മണിക്ക്‌ ന്യൂജേഴ്‌സിയിലെഎഡിസണ്‍ ഹോട്ടലില്‍ ആണ്‌ ഉണ്ണി മേനോന്റെ സംഗീത സന്ധ്യ അരങ്ങേറുന്നത്‌. ഉണ്ണി മേനോന്‍ സംഗീത സന്ധ്യക്ക്‌ വന്‍ പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ഏറ്റവും മികച്ച ഗാനങ്ങള്‍ തെന്നിന്ത്യയുടെ ജന പ്രിയ ഗായകന്റെ മനോഹര ശബ്ദത്തിലൂടെ കേള്‍ക്കാന്‍ ഉറ്റു നോക്കുകയാണ്‌ വീണ്ടും ഇവിടുത്തെ മലയാളികള്‍. ഓര്‍ മ്മിക്കാന്‍ ഓമനിക്കാന്‍ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ഗാന സന്ധ്യയുടെ ടിക്കറ്റ്‌ കിക്ക്‌ ഓഫ്‌ ചടങ്ങ്‌ പ്രമുഖരുടെ സാനിധ്യത്തില്‍ ന്യൂ ജെര്‌സിയില്‍ നടന്നു. ഫാദര്‍ ജേക്കബ്‌ ക്രിസ്റ്റി, ദിലിപ്‌ വര്‍ഗീസ്‌ , പി എന്‍ സി ബാങ്ക്‌ പ്രതിനിധി വെങ്കടപതി ദിവാകര്‌ബാപ്‌ ദിവാകര്‍ ബാബു എന്നിവര്‌ ആദ്യ ടിക്കെറ്റുകള്‍ ഏറ്റു വാങ്ങി. ഈ പരിപാടിയുടെ വിജയത്തിനായി ന്യൂ ജേഴ്‌സി, ന്യൂ യോര്‍ക്ക്‌ മേഖലകളിലെ പ്രമുഖരെല്ലാം ഒന്നിക്കുന്നു. ടിക്കറ്റ്‌ കിക്ക്‌ ഓഫ്‌ ചടങ്ങില്‍ അനിയന്‍ ജോര്‍ജ്‌, ജിബി തോമസ്‌, അമേരിക്കന്‍ കാഴ്‌ചകളുടെ പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌, എക്‌സിക്യൂട്ടീവ്‌ എഡിറ്ററും അവതാരകനുമായ ഡോക്ടര കൃഷ്‌ണ കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ടീമാണ്‌ ഈ പരിപാടി ഒരുക്കുന്നത്‌. ഷിജോ പൗലോസ്‌ , മനോജ്‌ കൈപ്പിള്ളി , ജോഷി ജോസ്‌ എന്നിവരും നിര്‍ണായക പങ്കു വഹിക്കുന്നു. റിയ ട്രാവല്‍സ്‌, ഗ്ലോബല്‍ ഐ ടി അസ്സോസിയേറ്റ്‌സ്‌ കമ്പനിയുടെ പ്രസിഡന്റ്‌ സജിത്ത്‌ നായര്‍, മെറ്റ്‌ ലൈഫ്‌ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ സാബു ലൂക്കോസ്‌, പി എന്‍ സി ബാങ്ക്‌. ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ഗാന സന്ധ്യയ നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട, അതിമനോഹരമായ മലയാളം, തമിഴ്‌ , ഹിന്ദി ഗാനങ്ങള്‍ ഉണ്ണി മേനോനും സംഘവും അവതരിപ്പിക്കും. പിന്നണി ഗായികയായ അഞ്‌ജലി ജയറാം , വാണി മുരളി, ജോഷി ജോസ്‌ എന്നിവര്‍ കൂടെ പാടും. പ്രശസ്‌ത ഡ്രമ്മര്‍ ആയ ജോമി ജോര്‍ജാണ്‌ ഈ സംഗീത വിരുന്നിലെ മറ്റൊരു പ്രധാന താരം. സാലു ജെയിംസ്‌, വിജു ജേക്കബ്‌, റോണി കുര്യന്‍ എന്നീ സംഗീത മാന്ത്രികര്‍ അടങ്ങുന്ന ഓര്‍ക്കസ്‌ട്ര ഉണ്ണി മേനോന്റെ സ്വരമാധുരിക്ക്‌ അകമ്പടിയേകും . പ്രവാസി മലയാളികള്‍ക്ക്‌ ഏറെ പ്രിയങ്കരമായ എത്രയെത്ര ഗാനങ്ങള്‍ ഉണ്ണിയുടേതായുണ്ട്‌. പ്രണയവും, വിരഹവും, ഗൃഹാതുരത്വവും നിറഞ്ഞ സംഗീതസ്വരമാധുരി. മധ്യമാവതി ശ്രീരാഗ മിശ്രിതത്തില്‍ ഭഒരു ചെമ്പനീര്‍ പൂവിറുത്ത്‌ ഞാനോമലേ... ' എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ച ഉണ്ണിമേനോന്‍ തന്റെ സ്വരരാഗശ്രുതിലയം അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരിക്കല്‍ കൂടി സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ്‌. 1981ല്‍ ശ്രീകുമാരന്‍ തമ്പിയുടെ കവിതയിലെ 'വളകിലുക്കം' പാടിക്കൊണ്ടാണ്‌ ഉണ്ണിമേനോന്‍ ചലച്ചിത്ര ഗാനാലാപന ശാഖയിലേക്ക്‌ കടന്നുവന്നത്‌. യഥാര്‍ത്ഥത്തില്‍ സംഗീതസംവിധായകന്‍ ശ്യാമാണ്‌ ഉണ്ണിമേനോനിലെ ഗായകനെ കണ്ടെത്തിയത്‌. യേശുദാസെന്ന സ്വര്‍ണസ്വര കിലുക്കത്തിനിടയില്‍ ചെറിയൊരു കുപ്പിവളക്കിലുക്കം കേള്‍ക്കാനായത്‌ ഉണ്ണിയുടെ പുണ്യമെന്ന്‌ സംഗീതനിരൂപകര്‍ വിലയിരുത്തിയ കാലമായിരുന്നു അത്‌. ഓളങ്ങള്‍ താളം, മാനത്തെ ഹൂറിപോലെ, തൊഴുതു മടങ്ങും, പൂങ്കാറ്റേ പോയി ചൊല്ലാമോ, പൂക്കാലം വന്നു, വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ പാടും, ഓര്‍മ്മയിലൊരു ശിശിരം, ചന്ദനക്കുറിയുമായ്‌ വാ... തുടങ്ങി ഇരുനൂറ്റമ്പതോളം മലയാള ഗാനങ്ങളാണ്‌ ഉണ്ണിമേനോന്‍ ആലപിച്ചത്‌. ബ്യൂട്ടിഫുളിലെ മഴനീര്‍ തുള്ളികളിലൂടെ ഉണ്ണിമേനോന്‍ വീണ്ടും മലയാളികളുടെ ഹൃദയം കീഴടക്കി. എ.ആര്‍. റഹ്‌മാനാണ്‌ ഉണ്ണിമേനോനെ തമിഴകത്ത്‌ ശ്രദ്ധേയനാക്കി മാറ്റിയത്‌. പുതുവെള്ളൈ മഴൈ, കണ്ണുക്ക്‌ മെയ്യഴക്‌, പോരാളേ പൊന്നുത്തായേ, എങ്കെ അന്തവെണ്ണില, മിന്നലെ വിടുത്ത്‌ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ഉണ്ണിമേനോന്‍ തമിഴില്‍ ആലപിച്ചു. 1997ലും 2002ലും തമിഴ്‌നാട്‌ സര്‍ക്കാര്‍ മികച്ച ഗായകനുള്ള അവാര്‍ഡ്‌ നല്‍കി . അമേരിക്കന്‍ മലയാളികള്‍ക്കായി പാട്ടുകളുടെ സ്വരാഗഗംഗ തീര്‍ക്കാനൊരുങ്ങുകയാണു ഉണ്ണിമേനോന്‍. ടിക്കറ്റുകള്‍ക്കു http://events.sulekha.com/unni-menon-live-in-new-jersey_event-in_edison-nj_303758 കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു പള്ളത്ത്‌ 732 429 9529, ഡോ: കൃഷ്‌ണ കിഷോര്‍ 732 735 3280, ഷിജോ പൗലോസ്‌ 201 238 9654.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.