You are Here : Home / USA News

ഡാളസ് എയ്‌സ് ലയണ്‍സ് ക്ലബ് 'ഹൃദയ സ്പര്‍ശം' 2015 ലക്ഷ്യപ്രാപ്തിയിലേക്ക്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, October 28, 2015 09:39 hrs UTC

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാന ലക്ഷ്യമാക്കി 2012 ല്‍ ഡാളസില്‍ പ്രവര്‍ത്തനമാരംഭിച്ച ഡാളസ് എയ്‌സ് ലയണ്‍സ് ക്ലബ്ബിന്റെ 2015 ലെ പ്രഖ്യാപിത പദ്ധതിയായ ഹൃദയസ്പര്‍ശം 2015 Fund raising program ഋതുബഹാര്‍' നിറഞ്ഞ സദസ്സില്‍ നടത്തപ്പെട്ടു. ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ടുന്ന സംഗീത നൃത്ത പ്രോഗ്രാം ഡാളസ്സിലെ ആയിരത്തോളം കലാസ്‌നേഹികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. സ്ത്രീയെ പ്രകൃതിയായി കണ്ട്, ഋതുക്കളെ അവളുടെ വികാര ഭാവങ്ങളായി ആവിഷ്‌ക്കരിച്ച പരിപാടി ശ്രോതാക്കള്‍ക്ക് തികച്ചും പുതുമയാര്‍ന്ന ഒരനുഭവമായിരുന്നു. പ്രോഗ്രാമില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ശ്രീ.പോള്‍ സെബാസ്റ്റിയന്‍ (പ്രസിഡന്റ് എയ്‌സ് ക്ല്ബ്) സ്വാഗതമാശംസിച്ചു. ആതുരസേവന രംഗത്ത് നൂതന ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി, ഇതിനോടകം തന്നെ ജനഹൃദയങ്ങളില്‍ ഇടം നേടുവാന്‍ സാദ്ധ്യമായത്, സഹൃദയരായ അനേകരുടെ സഹകരണവും, പ്രോത്സാഹനവും കൊണ്ടു കൂടിയാണെന്ന് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട സ്റ്റേജ് ഷോയില്‍ വന്ന് സംബന്ധിച്ച്, ഈ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടും, സാമ്പത്തീകക്ലേശം മൂലം അതിന് സാധിക്കാതെ, ജീവിതം വഴിമുട്ടുന്ന മലയാളി സഹോദരങ്ങളെ സൗജന്യ ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ, വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കി വരുന്ന ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ദീര്‍ഘകാല പ്രവര്‍ത്തി പരിചയമുള്ള റവ.ഫാ.വര്‍ഗീസ് പോളാണ്(മാനേജര്‍, അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഓഫീസ്, ന്യൂജേഴ്‌സി). പ്രോഗ്രാം വഴിയായി സമാഹരിച്ച തുകയ്ക്കുള്ള ചെക്ക് സെക്രട്ടറി ശ്രീ.മനോജ്് ഓലിക്കലിന്റേയും, ട്രഷറര്‍ ബിജു തോമസിന്റേയും സാന്നിദ്ധ്യത്തില്‍, കാതെലിന്‍ ടൈര്‍(ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ലയണ്‍സ് ക്ലബ്)(റവ.ഫാ.വര്‍ഗീസ് പോളിന് കൈമാറി. ക്ലബ്ബിന്റെ സേവനരംഗത്ത്, ആദ്യമായി നടപ്പാക്കുന്ന ബൃഹത്തായ ഈ പദ്ധിതിക്കായി സമാഹരിച്ച തുക, കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നിര്‍ധനരായ 5 രോഗികളെ ഹൃദയശസ്ത്രക്രിയയിലൂടെ, ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ സഹായകരമാകുന്നുവെന്നുള്ളതില്‍, ഏറെ സന്തോഷമുണ്ടെന്ന് കാതെലിന്‍ ടൈര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. തന്നോടൊപ്പം ഈ പദ്ധതിയുടെ വിജയത്തിനായി അകമഴിഞ്ഞ് സഹകരിക്കുന്ന എല്ലാ ക്ലബംഗങ്ങളോടും സ്‌പോണ്‍സര്‍മാരോടും, ഇതിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്ന ഏവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 1. പോള്‍ സെബാസ്റ്റിയന്‍(പ്രസിഡന്റ്)-# 214-207-9341 2. മനോജ് ഓലിക്കല്‍(സെക്രട്ടറി)-# 847-845-8390

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.