You are Here : Home / USA News

ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് പുതിയ കെട്ടിടത്തിന്റെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 28, 2015 09:41 hrs UTC

ഓസ്റ്റിന്‍: ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് പുതിയതായി നിര്‍മ്മിച്ച ദേവാലയ സമര്‍പ്പണ ശുശ്രൂഷ ഒക്ടോ.18 ഞായര്‍ രാവിലെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പാ നിര്‍വ്വഹിച്ചു. 'സേനയില്‍ യഹോവയെ നന്ദി' എന്ന ഗാനത്തോടെ രാവിലെ 9 മണിക്ക് സമര്‍പ്പണ ശുശ്രൂഷ ആരംഭിച്ചു. ദേവാലയ പ്രതിഷ്ഠ നടത്തണമെന്ന് ഇടവക ട്രസ്റ്റി സജി വര്‍ഗീസ് എപ്പിസ്‌ക്കോപ്പായോട് ആവശ്യപ്പെടുകയും, ജോയിന്റ് ട്രസ്റ്റി താക്കോല്‍ തിരുമേനിക്ക് നല്‍കുകയും ചെയ്തു. മാര്‍ത്തോമാ സഭയുടെ പാരമ്പര്യമനുസരിച്ചു മെത്രാപോലീത്തായുടെ അനുമതിയോടെ താക്കോല്‍ ഇടവക വികാരിക്ക് കൈമാറുന്നതായി ഔദ്യോഗീകമായി പ്രഖ്യാപിച്ചു തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ റവ. അജി വര്‍ഗീസ്, റവ.മാത്യൂ ജോസഫ്, റവ.ഡോ.ഫിലിപ്പ് വര്‍ഗീസ്, സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷംം ടെക്‌സസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വിശ്വാസ സമൂഹത്തെ സാക്ഷിനിര്‍ത്തി സമര്‍പ്പണ സ്മാരക ഫലകത്തിന്റെ അനാച്ഛാദനം തിരുമേനി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പൊതുസമ്മേളന പരിപാടികള്‍ സാബു ചെറിയാന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. വികാരി അജി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഭദ്രാസന എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷപ്രസംഗം നടത്തി. ഓസ്റ്റിന്‍ ആദ്യമായി മാര്‍ത്തോമാ ഇടവക രൂപീകരിക്കുവാന്‍ സഹകരിക്കുകയും, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവരേയും തിരുമേനി അഭിനന്ദിച്ചു സെക്രട്ടറി ജോസഫ് ജോര്‍ജ് ഇടവക റിപ്പോര്‍ട്ടും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം വൈസ് പ്രസിഡന്റ് ജേക്കബ് തോമസും നല്‍കി. റവ.മാത്യു ജോസഫ്, റവ.ഡോ.ഫിലിപ്പ് വര്‍ഗ്ഗീസ്, റവ.സാം മാത്യൂ, ഫിലിപ്പ് വര്‍ഗീസ്, ഡോ.ജോണ്‍ ലിങ്കണ്‍ ബഞ്ചമിന്‍ ജേക്കബ് തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ.വര്‍ഗീസ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി. മാസ്റ്റര്‍ ഓഫ് സെറിമണിയായി മനീഷ് മാത്യു, ജയ്‌സണ്‍ മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചു. തിരുമേനിയുടെ ആശീര്‍വാദത്തോടെ സമര്‍പ്പണ ശുശ്രൂഷ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.