You are Here : Home / USA News

കേരളാ റൈറ്റേഴ്‌സ്‌ ഫോറം, ഹ്യൂസ്റ്റന്‍: മാത്യു നെല്ലിക്കുന്ന്, പ്രസിഡന്റ്‌

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, October 28, 2015 09:47 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാള എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം ഒകോടാബര്‍ 17-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ കൂടിയ ജനറല്‍ ബോഡിയോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിദ്ധ നോവലിസ്റ്റും, കവിയും ഗ്രന്ഥകാരനുമായ മാത്യു നെല്ലിക്കുന്ന ്‌ - പ്രസിഡന്റ്‌, ജനകീയ കവി ദേവരാജ്‌ കാരാവള്ളില്‍ - സെക്രട്ടറി, പ്രസിദ്ധ സംഘാടകനും ഗദ്യകാരനുമായ മാത്യു മത്തായി - ട്രഷറര്‍ ആയും, കമ്മറ്റി അംഗങ്ങളായി എഴുത്തിന്റെ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്നവരും സാഹിത്യ സാംസ്‌ക്കാരിക സാമൂഹ്യ പ്രവര്‍ത്തകരും സംഘാടകരുമായ ജോണ്‍ മാത്യു, എ.സി. ജോര്‍ജ്‌, ജോസഫ്‌ മണ്ടപം, ജോസഫ്‌ പൊന്നോലി, ഡോക്‌ടര്‍ സണ്ണി എഴുമറ്റൂര്‍, ഈശൊ ജേക്കബ്‌, പീറ്റര്‍ ജി. പൗലോസ്‌, മാത്യു കുരവക്കല്‍ എന്നിവരേയും ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ്‌ ജോണ്‍ മാത്യു ആമുഖ പ്രസംഗം നടത്തി. സാഹിത്യകാരനായ പീറ്റര്‍ ജി. പൗലോസ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി പ്രവര്‍ത്തിച്ചു. പുതിയ പ്രസിഡന്റ്‌ മാത്യു നെല്ലിക്കുന്ന്‌ അടുത്ത രണ്ടു വര്‍ഷക്കാലത്തേക്കുള്ള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ഹൃസ്വമായ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ച്‌ സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന സാഹിത്യ സമ്മേളനത്തില്‍ എ.സി. ജോര്‍ജ്‌ മുഖ്യപ്രഭാഷണം നടത്തി. ജോസഫ്‌ തച്ചാറ തന്റെ ഏറ്റവും പുതിയ ചെറുകഥ അവതരിപ്പിച്ചു. മാത്യു മത്തായി നന്ദിപ്രസംഗം നടത്തി. യോഗത്തില്‍ പി.സി. ജേക്കബ്‌, ബോബി മാത്യു, ഗ്രേസി മാത്യു നെല്ലിക്കുന്ന്‌ തുടങ്ങിയവരും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.