You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന റാഫിള്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു

Text Size  

Story Dated: Thursday, October 29, 2015 11:16 hrs UTC

ജോര്‍ജ്‌ പണിക്കര്‍

ചിക്കാഗോ: ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായും, ഹൂസ്റ്റണ്‍ ഭദ്രാസന കേന്ദ്രത്തില്‍ ഒരു ചാപ്പല്‍ നിര്‍മ്മിക്കുന്നതിനുമായി നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ചിക്കാഗോയിലെ വിതരണോദ്‌ഘാടനം ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ വച്ച്‌ നടത്തപ്പെട്ടു. ഭദ്രാസന മെത്രാപ്പോലീത്ത നി.വ.ദി ശ്രീ അലസ്‌കിയോസ്‌ മാര്‍ യൗസേബിയോസ്‌, ഏബ്രഹാം വര്‍ക്കി, ഏലിയാമ്മ പുന്നൂസ്‌, വര്‍ഗീസ്‌ പുന്നൂസ്‌, ഷിബു മാത്യു, ഫിലിപ്പ്‌ ജോസഫ്‌, തോമസ്‌ സ്‌കറിയ, ജോര്‍ജ്‌ പുഴിക്കുന്നേല്‍ എന്നിവര്‍ക്ക്‌ നല്‍കി. വികാരി റവ.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ ആമുഖ പ്രസംഗത്തില്‍ കഴിഞ്ഞ 7 വര്‍ഷമായി ഭദ്രാസനം കൈവരിച്ച നേട്ടങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി. ഈവര്‍ഷം സമ്മറില്‍ നടത്തിയ യുവജന ക്യാമ്പില്‍ 25 കുട്ടികള്‍ പങ്കെടുത്തതായും, ഭദ്രാസനത്തിന്റേയും സഭയുടേയും ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും തിരുമേനി പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കൗണ്‍സിലിംഗ്‌ സെന്റര്‍, യുവതീ യുവാക്കള്‍ക്ക്‌ കോളജില്‍ പോകുന്നതിനുമുമ്പായി അവിടെ എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റിയുള്ള ക്ലാസുകള്‍, ആരാധനാ പുസ്‌തകങ്ങളുടെ വിവര്‍ത്തനം, ഭദ്രാസന-റീജിയണല്‍ തലങ്ങളിലുള്ള ഫാമിലി കോണ്‍ഫറന്‍സുകള്‍ എന്നിങ്ങനെ ബഹുമുഖ ആത്മീയ പ്രവര്‍ത്തനങ്ങള്‍ വളരെ ചിട്ടയായി ഭദ്രാസന തലത്തില്‍ നടന്നുവരുന്നതില്‍ തനിക്ക്‌ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, അതില്‍ ഭദ്രാസനത്തിലെ വൈദീകരും, ജനങ്ങലും ഒന്നടങ്കം തന്നോടൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും തിരുമേനി അഭിപ്രായപ്പെട്ടു. ഓരോ കാലഘട്ടങ്ങളിലും സഭയെ നയിക്കന്നവര്‍ ഭാവി തലമുറയ്‌ക്ക്‌ വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും തിരുമേനി തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. ചിക്കാഗോയിലെ മറ്റു മൂന്നു ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളായ എല്‍മസ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌, സെന്റ്‌ തോമസ്‌ ചിക്കാഗോ, സെന്റ്‌ മേരീസ്‌ ഓക്‌ലോണ്‍ എന്നിവടങ്ങളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കും. റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം മേഴ്‌സിഡെസ്‌ ബെന്‍സ്‌ എം.സി-450 ഉം, രണ്ടാം സമ്മാനം 5 പവന്‍ സ്വര്‍ണ്ണവും, മൂന്നാം സമ്മാനം രണ്ടു പേര്‍ക്ക്‌ എയര്‍ ടിക്കറ്റുമാണ്‌. ഈ പ്രവര്‍ത്തനങ്ങളുടെ ചിക്കാഗോ റീജിയന്റെ ചുമതല വഹിക്കുന്ന ജോര്‍ജ്‌ പണിക്കര്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു. ട്രഷറര്‍ ഏബ്രഹാം മാത്യു സ്വാഗതവും, സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ കൃതജ്ഞതയും രേഖപ്പെടുത്തി. ജോര്‍ജ്‌ പണിക്കര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.