You are Here : Home / USA News

മന്‍ഹാട്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളം ഷോര്‍ട്ട്‌ ഫിലിമിനു അംഗീകാരം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, October 29, 2015 11:23 hrs UTC

പ്രശസ്‌തമായ മന്‍ഹാട്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളം ഷോര്‍ട്ട്‌ ഫിലിം `മിഴിയറിയാതെ` ഉള്‍പ്പെടെ 5 ഷോര്‍ട്ട്‌ ഫിലിമുകള്‍ക്കു പ്രത്യേക അംഗീകാരം. വിവിധ രാജ്യങ്ങളിലെ 485 ചിത്രങ്ങളില്‍ നിന്നും 46 ചിത്രങ്ങളാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. അതില്‍ നിന്നുമാണ്‌ ഈ അഞ്ചു ഹൃസ്വ ചിത്രങ്ങളെ തിരഞ്ഞെടുത്തത്‌. ഹൃദയ സ്‌പര്‍ശിയായ കുടുംബ ജീവിതങ്ങളുടെ കഥ പറയുന്ന മിഴിയറിയാതെ, യൂ ട്യൂബില്‍ വൈറല്‍ ആയിരുന്നു. മിലന്‍ ഋഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഓര്‍ഫിയസ്‌ ജോണാണ്‌ മിഴിയറിയാതെ സംവിധാനം ചെയ്‌തത്‌. മനോജ്‌ കൈപ്പിള്ളി തിരക്കഥയും ഷാജന്‍ ജോര്‍ജ്‌ ക്യാമറയും ചെയ്‌തു. ജീ പൈലി അസിസ്റ്റന്റ്‌ ക്യാമറാ മാനും, പ്രഭ ഉമ്മന്‍ അസോസിയേറ്റ്‌ ഡയറക്‌റ്ററും ആയിരുന്നു. നിശികാന്ത്‌ ഗോപിയുടെ വരികള്‍ക്ക്‌ ഗിരിഷ്‌ സൂര്യ നാരായണ്‍ ആണു ഈണം നല്‌കിയ ഗാനം ആലപിച്ചത്‌ കാര്‍ത്തിക ഷാജിയാണ്‌. ഈ ഗാനവും യൂട്യൂബില്‍ വന്‍ ഹിറ്റ്‌ ആയിരുന്നു. അതോടൊപ്പം നാട്ടില്‍ പത്മരാജ പുരസ്‌കാരം 2015 മത്സരത്തിലേക്കും ഈ ഹൃസ്വ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്‌. ഒക്ടോബര്‍ 12ആം തീയതി തിരുവനന്തപുരം വീ ജെ ടി ഹാളില്‍ കൂടിവന്ന ആയിരങ്ങളുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. പുതുമുഖങ്ങളേയും, ചെറിയ സപ്പോര്‍ട്ടിംഗ്‌ ടീമിനേയും കൊണ്ട്‌ ഇത്രെയെങ്കിലും സാധിച്ചത്‌, പ്രേഷക പിന്തുണ ഒന്ന്‌ മാത്രമാണെന്നും ഓര്‍ഫിയസ്‌ ജോണ്‍ പറഞ്ഞു. അമേരിക്കയില്‍ ഇനിയും കഥാമൂല്യമുള്ളതും ഭാവനയുള്ളതുമായ മലയാളി ചിത്രങ്ങള്‍ ഇനിയും വരട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഓര്‍ഫിയസ്‌ ജോണ്‍ 347 466 0691

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.