You are Here : Home / USA News

സെന്റ് ഗ്രിഗോറിയോസില്‍ പെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, October 29, 2015 11:30 hrs UTC

. ന്യൂജേഴ്‌സി: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, പരിശുദ്ധന്റെ 113-മത് ഓര്‍മ്മപ്പെരുന്നാളും 38-മത് കണ്‍വന്‍ഷനും, ഭക്ത്യാദരപുരസ്സരം കൊണ്ടാടുന്നു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച മുതല്‍ നവംബര്‍ 6, 7, 8(വെള്ളി, ശനി, ഞായര്‍) വരെയാണ് പെരുന്നാള്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ.തിമോത്തി തോമസ് ആണ് മുഖ്യ കാര്‍മ്മികന്‍. റവ.ഡോ.സി.സി.മാത്യൂസ്, വെരി.റവ.സി.എം. ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ.ബാബു വറുഗീസ്, ഫാ.ബാബു കെ.മാത്യു, ഫാ.സണ്ണി ജോസഫ്, ഫാ.ഷിബു ഡാനിയല്‍, ഫാ.വിജയ് തോമസ്, ഇടവക വികാരി ഫാ.ഷിനോജ് എന്നിവര്‍ സഹകാര്‍മ്മികര്‍. ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് ഇടവകയുടെ ഫാമിലി നൈറ്റ് ആഘോഷപരിപാടികള്‍. മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയഹാളിലാണ് വൈകുന്നേരം 5 മുതല്‍ 11 വരെ പരിപാടികള്‍ നടക്കുന്നത്. നവംബര്‍ 1 ഞായറാഴ്ച വി.കുര്‍ബ്ബാനക്ക് ശേഷം കൊടിയേറ്റ് നടക്കും. നവംബര്‍ 6 വെള്ളിയാഴ്ച 6 മണിക്ക്. സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം ഗാനശുശ്രൂഷ. തുടര്‍ന്ന് ഫാ.തിമോത്തി തോമസിന്റെ കണ്‍വന്‍ഷന്‍ പ്രസംഗം. റാസയും നേര്‍ച്ചവിളമ്പും അതിന് ശേഷം. നവംബര്‍ 7 ശനിയാഴ്ച 8.30ന് പ്രഭാത നമസ്‌ക്കാരം തുടര്‍ന്ന് വി.കുര്‍ബ്ബാന. 11.30 ന് റാസയ്ക്ക് ശേഷം നേര്‍ച്ച വിളമ്പും. നവംബര്‍ 8 ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്ക് ശേഷം കൊടിയിറങ്ങും. പെരുന്നാള്‍ ചടങ്ങുകളില്‍ വിശ്വാസികള്‍ നേര്‍ച്ചകാഴ്ചകളോടെ സംബന്ധിച്ച് പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി അറിയിച്ചു. വിവരങ്ങള്‍ക്ക്: ഫാ.ഷിനോജ് തോമസ്(215) 801- 899, സെക്രട്ടറി വറുഗീസ് വി.മത്തായി-(516) 527-1423, ട്രസ്റ്റി മാത്യു ജേക്കബ്(973) 495-5219, പെരുന്നാള്‍ കണ്‍വീനര്‍ ഏബ്രഹാം വറുഗീസ്-(973) 992-5853

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.