You are Here : Home / USA News

നമ്മുടെ ദൈവം അത്യുന്നതന്‍, സി ഡി പ്രകാശനം ചെയ്തു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, October 29, 2015 11:35 hrs UTC

ഡിട്രോയിറ്റ്: മലയാളക്കരയില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കുടിയേറിയ തോമസ് തെരേസ്സ പുളിയന്തുരുത്തേല്‍ ദമ്പതികള്‍ നിര്‍മ്മാണം നിര്‍വഹിച്ച നമ്മുടെ ദൈവം അത്യുന്നതന്‍ എന്ന സി ഡി ഒക്ടോബര്‍ 25ആം തീയതി, ഡിട്രോയിറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു ഫാ: ജെയ്‌സണ്‍ കല്ലൂക്കാരന് നല്കി പ്രകാശനം ചെയ്തു. പള്ളി വികാരി ഫാ: റോയ് മൂലേച്ചാലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു. തെരേസ്സ പുളിയന്തുരുത്തേല്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ട് എഴുതിയ ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് നമ്മുടെ ദൈവം അത്യുന്നതന്‍ എന്ന സി ഡിയിലുള്ളത്. ഏകദേശം 33 പാട്ടുകളടങ്ങിയ എം പി 3 സി ഡിയാണിതു. അതില്‍ മുപ്പത്തിരണ്ടാമത്തെ ഗാനം, എഴുതിയത്, ഈണം നല്കിയതും ആലപിച്ചതും തെരേസ്സ തോമസ് ആണ്. പ്രശസ്ത ഗായകരായ കുട്ടിയച്ചന്‍, എലിസബത്ത് രാജു ചിത്ര അരുണ്‍, സാബി ലൂയിസ്, സാംസണ്‍ കോട്ടൂര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റിജോ വി. തുരുത്തേലാണ്. റിജോ എഴുതിയ ഗാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സി ഡിയിലെ ഗാനങ്ങളെല്ലാം മനസ്സിന് സന്തോഷവും ആത്മാവിനു സംതൃപ്തിയും നല്‍കുന്നതാനെന്നും, ഇതില്‍ നിന്നും ലഭിക്കുന്ന തുകയുടെ പങ്കു, ഭിന്ന ശേഷിയുള്ള കുട്ടികളുടെ സഹായത്തിനു ഉപയോഗിക്കുമെന്നും, ഭാവിയില്‍ ഇനിയും ക്രിസ്തീയ സംഗാത സി ഡികള്‍ ഇറക്കുമെന്നും തെരേസ്സ പറഞ്ഞു. അതോടൊപ്പം ഈ സി ഡിയുടെ അണിയറ പ്രവര്‍ത്തകരോടും, ബന്ധുമിത്രാദികളോടും ഉള്ള നന്ദിയും അവര്‍ രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: തെരേസ്സ പുളിയന്തുരുത്തേല്‍ 586 909 2861

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.