You are Here : Home / USA News

സാന്റാ അന്ന സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളി പിക്‌നിക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 30, 2015 10:31 hrs UTC

ലോസ്‌ആഞ്ചലസ്‌: സാന്റാ അന്ന സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയിലെ ഹോളിഫാമിലി വാര്‍ഡ്‌ യൂണീറ്റ്‌ ടൊറന്‍സില്‍ സംഘടിപ്പിച്ച പിക്‌നിക്ക്‌ ആവേശകരമായി. ഒക്‌ടോബര്‍ 17-നു ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ കൊളംബിയ പാര്‍ക്കില്‍ വെച്ച്‌ നടന്ന പിക്‌നിക്ക്‌ ഇടവയിലെ മുതിര്‍ന്ന അംഗം ജോസഫ്‌ പുല്ലുകാലായില്‍ ഉദ്‌ഘാടനം ചെയ്‌തു. പിക്‌നിക്ക്‌ കണ്‍വീനര്‍മാരായ ഷാജി തോമസ്‌ പാലാട്ടി, ബിജു പി. ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ ആസ്വദിക്കുന്നതിനുവേണ്ടി ഹോളി ഫാമിലി വാര്‍ഡ്‌ യൂണീറ്റ്‌ കുടുംബാംഗങ്ങളോടൊപ്പം ഇടവകയിലെ ഒട്ടനവധി അംഗങ്ങളും, സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേരും എത്തിയിരുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ പ്രമുഖ കേറ്ററിംഗ്‌ സര്‍വീസ്‌ ഉടമ ജോസുകുട്ടി പാമ്പാടിയുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള ബാര്‍ബിക്യൂ ഭക്ഷണത്തോടൊപ്പം ഇന്ത്യന്‍ ഭക്ഷണവും തയാറാക്കി. പിക്‌നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒട്ടനവധി കായിക മത്സരങ്ങള്‍ നടന്നു. കായിക മത്സരങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചത്‌ ജോവി ജോസഫാണ്‌. തുടര്‍ന്ന്‌ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം ഇടവക ട്രസ്റ്റി ബിജു ജോസഫ്‌ ആലുംമൂട്ടില്‍ നിര്‍വഹിക്കുകയും പിക്‌നിക്കിനു നേതൃത്വം കൊടുത്ത ഏവരേയും അഭിനന്ദിക്കുകയും ചെയ്‌തു. കേരളാ അസോസിയേഷന്‍ ഓഫ്‌ ലോസ്‌ആഞ്ചലസ്‌ പ്രസിഡന്റ്‌ റോഷന്‍ പുത്തന്‍പുരയില്‍, എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോണ്‍സണ്‍ ജോസഫ്‌ വണ്ടനാംതടത്തില്‍, എസ്‌.എം.സി.സി ദേശീയ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി തോമസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫ്രാന്‍സീസ്‌ ചെമ്പരത്തിക്കല്‍, വിനോയി കടവുങ്കല്‍, ബിനോയി പുല്ലുകാലാ, ലോറിന്‍ ജോര്‍ജ്‌, ജയിംസ്‌ വര്‍ക്കി, ബീന ഫിലിപ്പോസ്‌, റെമിന്‍ ജോര്‍ജ്‌, ജോര്‍ജ്‌ പുല്ലുകാലാ എന്നിവര്‍ പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോണ്‍സണ്‍ ജോസഫ്‌ വണ്ടനാംതടത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.