You are Here : Home / USA News

സ്വന്തമായി ദേവാലയമെന്ന സ്വപ്‌നം പൂവണിഞ്ഞു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 31, 2015 11:34 hrs UTC

ഫ്‌ളോറിഡ: ഓര്‍ലാന്റോ മലയാളി കത്തോലിക്കാ കുടുംദബങ്ങള്‍ക്ക്‌ സന്തോഷത്തിന്റെ മറ്റൊരു സുദിനം. ഏറെ നാളത്തെ പ്രാര്‍ത്ഥനയുടേയും പരിത്യാഗത്തിന്റേയും, പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയുടേയും ഫലമായി 2015 ഒക്‌ടോബര്‍ 28-ന്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ എന്ന നാമത്തില്‍ ഓര്‍ലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ക്കുവേണ്ടി ഒരു ദേവാലയം സാന്‍ഫോര്‍ഡ്‌ എന്ന പട്ടണത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചു. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വര്‍ഷങ്ങളായി ആഗ്രഹിച്ച പോന്ന ഒരു സ്വപ്‌നമാണ്‌ ഓര്‍ലാന്റോയില്‍ പൂവണിഞ്ഞത്‌. ഇടവക വികാരി ഫാ. ജോര്‍ജ്‌ കുപ്പയില്‍, കൈക്കാരന്മാരായ സണ്ണി കണ്ണോത്തറ, സണ്ണി കൊട്ടാരം, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. അനൂപ്‌ പുളിക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബില്‍ഡിംഗ്‌ കമ്മിറ്റി അംഗങ്ങളും, പാരീഷ്‌ കമ്മിറ്റി അംഗങ്ങളും, ഇടവക സമൂഹവും തോളോടു തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്‌ ഈ നേട്ടം കൈവരിക്കാനായത്‌. കത്തോലിക്കാ സഭയുടെ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും അത്‌ നമ്മിലൂടെ അടുത്ത തലമുറയ്‌ക്ക്‌ കൈമാറുന്നതിനും വേണ്ടി, പരസ്‌പര സഹകരണത്തോടെ ഇടവക ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും, ഇത്‌ മറ്റുള്ളവര്‍ക്ക്‌ ഒരു മാതൃകാ ഇടവകയായി മാറട്ടെ എന്നും വികാരി അഭിപ്രായപ്പെട്ടു. അഡ്രസ്‌: St. Mary?s Syro-Malabar Catholic Church, 2581 South Sanford Ave., Sanford. FL-32773.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.