You are Here : Home / USA News

ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ SIBOR ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു

Text Size  

Story Dated: Saturday, October 31, 2015 11:36 hrs UTC

- ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ ഓള്‍സ്റ്റാര്‍ റിയാലിറ്റിയുടെ സി.ഇ.ഒയും, സാമൂഹ്യ-സാംസ്‌കാരിക രംഗത്ത്‌ സുപരിചിതനുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ SIBOR ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടറായി തെരഞ്ഞെടുക്കപ്പെട്ടു. നൂറുവര്‍ഷത്തെ സേവന പാരമ്പര്യമുള്ള Staten Island Board of Realtors (SIBOR)-ന്റെ ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ മലയാളി റിയല്‍റ്റര്‍ എന്ന ബഹുമതിയാണ്‌ അദ്ദേഹത്തിന്‌ ലഭിക്കുന്നത്‌. 2016- 17 ആണ്‌ പ്രവര്‍ത്തന കാലാവധി. റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്‌ മേഖലയില്‍ ഉറച്ച സാന്നിധ്യമായ സൈബര്‍ മികച്ച സാമൂഹ്യ സേവനമാണ്‌ ചെയ്‌തുവരുന്നത്‌. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കൂടുതല്‍ ക്ഷേമപരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുവാന്‍ ഈ അവസരം വിനിയോഗിക്കുമെന്നു ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചു. നീണ്ട 20 വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം ന്യൂയോര്‍ക്ക്‌ സിറ്റി കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ക്യാപ്‌റ്റന്‍ റാങ്കില്‍ വിരമിച്ച രാജു ഫിലിപ്പ്‌ റിട്ടയര്‍മെന്റിനുശേഷമാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലും ബ്രോങ്ക്‌സിലും ശാഖകളുള്ള ഓള്‍സ്റ്റാര്‍ റിയാല്‍റ്റിയുടെ പൂര്‍ണ്ണ ചുമതലയോടൊപ്പം സാമൂഹ്യ-സാംസ്‌കാരിക -ആത്മീയ സംഘടനകളിലും നിറസാന്നിധ്യമാണ്‌. ഫോമയുടെ വൈസ്‌ പ്രസിഡന്റായിരുന്ന ഇദ്ദേഹം ഇപ്പോള്‍ അഡൈ്വസറി കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ സ്ഥാപകാംഗമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ പ്രസിഡന്റ്‌, സെക്രട്ടറി തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോഴും സജീവ പ്രവര്‍ത്തകനായി തുടരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗം, മാഗസിന്‍ ചീഫ്‌ എഡിറ്റര്‍ തുടങ്ങിയ ചുമതലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം സ്റ്റാറ്റന്‍ ഐലന്റിലെ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയ സ്ഥാപകാംഗവുമാണ്‌. എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളയുടെ ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ സെക്രട്ടറിയായി ഇപ്പോള്‍ സേവനം അനുഷ്‌ഠിക്കുന്നു. ആതുര സേവന രംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിന്റെ ചുമതലയിലുള്ള `കെയര്‍ എ ഡേ' എന്ന ചാരിറ്റി സംഘടന അമേരിക്കയിലും, കേരളം ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന മേഖലകളില്‍ സാധുക്കളായ ആയിരം സ്‌കൂള്‍ കുട്ടികള്‍ക്ക്‌ മുഴുവന്‍ പഠനോപകരണങ്ങളും പാഠ പുസ്‌തകങ്ങളും, ഇതര അവശ്യസാധനങ്ങളും നല്‍കുന്ന `ബാക്ക്‌ ടു. സ്‌കൂള്‍ 2016' -ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ആഫ്രിക്കയിലെ പിന്നോക്ക മേഖലയിലുള്ള ഒരു സ്‌കൂള്‍ ഏറ്റെടുത്ത്‌ നടത്താനുള്ള എഗ്രിമെന്റില്‍ ഈയിടെ ഒപ്പുവച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ്‌ ബിരുദവും (എം.എ), ന്യൂയോര്‍ക്കിലെ വാഗ്നെര്‍ കോളജില്‍ നിന്നും എം.ബി.എ ബിരുദവും നേടിയ ക്യാപ്‌റ്റന്‍ കുടുംബത്തോടൊപ്പം സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.