You are Here : Home / USA News

സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഫാമിലി സണ്ടെ- നവംബര്‍ 1

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 31, 2015 11:46 hrs UTC

മസ്‌കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ കുടുംബാംഗങ്ങള്‍ ഒരുമിച്ചു ആരാധനയില്‍ പങ്കെടുക്കുന്നതിനും, ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവസന്നിധിയില്‍ നന്ദികരേറ്റുന്നതിനുമായി വേര്‍ തിരിച്ചിരിക്കുന്നതാണ് ഫാമിലി സണ്ടെ. നവംബര്‍ 1 ഞായര്‍ രാവിലെ 9 മണിക്ക് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് അടൂര്‍ മലേഷ്യ-സിംഗപൂര്‍, ഓസ്‌ട്രേലിയ-ന്യൂസിലാന്റ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണബാസ് നേതൃത്വം നല്‍കും. ഡാളസ് സെന്റ് പോള്‍സ് ഇടവക പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തുന്ന ബര്‍ണബാസ് തിരുമേനി ഊഷ്മള സ്വീകരണം നല്‍കുന്നതാണെന്ന് ഇടവക വികാരി ഷൈജു പി. ജോണും, സെക്രട്ടറി ജെഫ് തോമസും അറിയിച്ചു. പി.പി.ചെറിയാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.