You are Here : Home / USA News

നവംബര്‍ 1 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 31, 2015 11:48 hrs UTC

ഡാളസ്: നവം.1 ഞായര്‍ പുലര്‍ച്ച 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലോട്ട് തിരിച്ചുവരും. വിന്റര്‍ സീസണില്‍ ഒരു മണിക്കൂര്‍ മുന്നോട്ടും, ഫോളില്‍ ഒരു മണിക്കൂര്‍ പുറകോട്ടും സമയം മാറ്റിവെക്കുന്ന സമ്പ്രദായം അമേരിക്കയില്‍ നിലവില്‍ വന്നത്. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിലാണ്. ധാരാളമായി സൂര്യപ്രകാശം ലഭിക്കുന്ന സ്പിറിങ്ങ് (Spring), വിന്റര്‍(Vinter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനും, ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധമേഖലയിലെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് സമയമാറ്റം അംഗീകരിച്ചു നടപ്പിലാക്കി തുടങ്ങിയത്. സ്പിറിങ്ങ്(Spring) ഫോര്‍വേര്‍ഡ്, ഫോള്‍(fall) ബാക്ക് എന്ന ചുരക്ക പേരിലാണ് സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്. അമേരിക്കയിലെ അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല. മാര്‍ച്ച് എട്ടിനായിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചരുന്നത്. 1942 ഫെബ്രുവരി 9 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് അമേരിക്കയില്‍ ആദ്യമായി സമയമാറ്റം നിലവില്‍ വന്നത്. പേള്‍ ഹാര്‍ബറില്‍ നടന്ന അക്രമണത്തിന് നാല്പതു ദിവസങ്ങള്‍ക്കുശേഷം.