You are Here : Home / USA News

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 01, 2015 12:44 hrs UTC

ഡാളസ്‌: പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമനസ്സിലെ ഓര്‍മ്മപ്പെരുന്നാള്‍ ഡാളസ്‌ വലിയ പള്ളിയില്‍ ഒക്‌ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ നടത്തപ്പെടുന്നു. ശനിയാഴ്‌ച വൈകിട്ട്‌ സന്ധ്യാ പ്രാര്‍ത്ഥന, റവ.ഫാ. ക്രിസ്റ്റര്‍ മാത്യുവിന്റെ പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും, ഞായറാഴ്‌ച വി. കുര്‍ബാന മധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയുണ്ടായിരിക്കും. വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റ്റി ഷിബു മാത്യു, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ ജിജു ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.