You are Here : Home / USA News

മാതാപിതാക്കളോടൊപ്പം കുട്ടികളും ആരാധനയില്‍ പങ്കെടുക്കേണ്ടതനിവാര്യം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 02, 2015 11:09 hrs UTC

ഡാളസ്: മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ആരാധനയില്‍ പങ്കെടുക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സിംഗപ്പൂര്‍- മലേഷ്യ ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി ഉദ്‌ബോധിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ പാരമ്പര്യത്തെ തച്ചുടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്രിസ്തീയ സഭകളില്‍ പ്രത്യേകിച്ചു മാര്‍ത്തോമാ സഭയില്‍ പ്രകടമായികൊണ്ടിരിക്കുന്നതെന്ന് ബര്‍ണബാസ് തിരുമേനി ചൂണ്ടിക്കാട്ടി. അഖില ലോക സണ്ടെസ്‌ക്കൂള്‍ ദിനവും, ഫാമിലി സണ്ടേയും സംയുക്തമായി ആഘോഷിക്കുമ്പോള്‍ ഒരു പുനര്‍ചിന്തനം ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് തിരുമേനി പറഞ്ഞു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം സുദൃദ്ധമാക്കണമെങ്കില്‍ പരസ്പരം ബഹുമാനവും, വിശ്വാസവും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ഇതിനനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. സംചോദിക്കാതെ ലഭിക്കുന്ന ദൈവീകദാനമാണ് കുട്ടികള്‍. ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ പടവുകള്‍ താണ്ടുമ്പോഴും, അവരോടുള്ള സമീപനത്തില്‍ കാലാനുസൃതമാറ്റങ്ങള്‍ ഉല്‍കൊള്ളുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഇവിടെയാണ് ഒരു അനുഗ്രഹീത കുടുംബം രൂപം പ്രാപിക്കുന്നത്. ബര്‍ണബാസ് തിരുമേനി ചൂണ്ടികാട്ടി. ഡാളസ് സെന്റ് പോള്‍സ് ഇടവയില്‍ അഖില ലോക സണ്ടെസ്‌ക്കൂള്‍ ദിനവും, ഫാമിലി സണ്ടേയും സംയുക്തമായി സംഘടിപ്പിക്കപ്പെട്ട നവം.1 ഞായര്‍ രാവിലെ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ധ്യാനപ്രസംഗം നടത്തുകയായിരുന്ന ബര്‍ണബാസ് എപ്പിസ്‌ക്കോപ്പാ. സെന്റ് പോള്‍സ് ഇടവക ആദ്യമായി സന്ദര്‍ശിക്കുന്ന ബര്‍ണബാസ് തിരുമേനിക്ക് സണ്ടെസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും ഇടവക ജനങ്ങളും, വികാരി ഉള്‍പ്പെടെയുള്ള ചുമതലക്കാരും ചേര്‍ന്ന ഊഷ്മള സ്വീകരണം നല്‍കി. വികാരി ഷൈജു.പി.ജോണ്‍ സ്വാഗതവും, ഇടവക സെക്രട്ടറി ജെഫ് തോമസ് നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.