You are Here : Home / USA News

ഡാളസ്സില്‍ കേരള പിറവിദിനം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 02, 2015 11:11 hrs UTC

ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ.31 ശനിയാഴ്ച വൈകീട്ട് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ നിന്നും എത്തിചേര്‍ന്ന ഭാഷാസ്‌നേഹികളായ മലയാളികളുടെ സാന്നിദ്ധ്യത്തില്‍ കേരള പിറവി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ഒക്ടോ.30, 31, തിയ്യതികളില്‍ ഡാളസ് ഏട്രിയം ഹോട്ടല്‍ സമുച്ചയത്തില്‍ നടന്ന ലാനാ ദേശീയ സമ്മേളന സമാപനത്തോടനുബന്ധിച്ചാണ് കേരളപിറവി ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ കെ.എല്‍.എസ്. പ്രസിഡന്റ് എബ്രഹാം തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യക്കാരനും, നോവലിസ്റ്റുമായ ബെന്യാമിന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍ പോലും അന്യമായി കൊണ്ടിരിക്കുന്ന കേരള പിറവി ദിനാഘോഷം ഏഴാംകടലിനരികെ ഇത്രയും വിപുലമായി ആഘോഷിക്കുവാന്‍ നേതൃത്വം നല്‍കിയ കെ.എല്‍.എസ്. പ്രവര്‍ത്തകരെ ബന്യാമിന്‍ പ്രത്യേകം അഭിനന്ദിച്ചു. ബെന്യാമിന്‍, തെക്കേമുറി, ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍, ജെ.മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഉല്‍ഘാടനം ചെയ്തു. ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍, ജെ.മാത്യൂസ് എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ശ്രീ സ്‌ക്കൂള്‍ ഓഫ് ഡാളസ് അംഗങ്ങള്‍ അവതരിപ്പിച്ച മോഹിനിയാട്ടം, സെല്‍വിന്‍ ജോര്‍ജ്ജിന്റെ ഗാനാലാപം, ഭരതനാട്യം സെമി ക്ലാസിക്കല്‍ ഡാന്‍സ്, സ്റ്റാന്‍ ജോര്‍ജ്ജ് ആന്റ് ഗ്രൂപ്പിന്റെ സംഘഗാനം, റീഷാഗ്രൂപ്പിന്റെ തിരുവാതിര, തുടങ്ങിയ നൃത്തനൃത്ത്യങ്ങള്‍ ചടങ്ങിനു കേരള പ്രതിച്ഛായ ജനിപ്പിച്ചു. കെ.എല്‍.എസ്. സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് സ്വാഗതവും, വൈസ് പ്രസിഡന്റ് ബിജു നന്ദിയും പറഞ്ഞു. അനുപ സാം, പ്രിയ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കലാപരിപാടികള്‍ക്കു ശേഷം കെ.എല്‍.എസ്. പ്രവര്‍ത്തകര്‍ ഒരുക്കിയ ഡിന്നറും ആസ്വദിച്ചാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.