You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ്; കാര്‍ഷിക ഭാരതത്തിന്റെ വളര്‍ച്ച ചര്‍ച്ചാ വിഷയമാകും

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Monday, November 02, 2015 11:16 hrs UTC

ജോസ് പ്ലാക്കാട്ട്

ചിക്കാഗോ: കാര്‍ഷിക ഇന്ത്യയുടെ വളര്‍ച്ചക്ക് പുത്തന്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടു ന്ന വിജ്ഞാനപ്രദമായ സെമിനാര്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സിന്റെ ഹൈ ലൈറ്റാവും. സിട്രസ് (ഓറഞ്ച്, നാരകം വര്‍ഗത്തിലുളളവ) ഉല്‍പാദനത്തില്‍ ഇന്ത്യക്കുളള വളര്‍ച്ചാ സാധ്യതകളാണ് ലോക പ്രശ സ്ത ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. മാ ണി സ്‌കറിയ പങ്കുവയ്ക്കുന്നത്. നൂതന സാങ്കേതിക വിദ്യകളിലൂടെ ഓറഞ്ച്, നാരങ്ങ ഉല്‍ പ്പാദനം നൂറുമേനി കൈവരിക്കുന്നതിനെക്കുറിച്ചാവും കോട്ടയം സ്വദേശിയും ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി മുന്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ, മാണി സ്‌കറിയ വിവ രിക്കുക. ഒരിനം ഒഴിച്ചുളള സിട്രസ് ഉല്‍പ്പന്നങ്ങളുടെ തുടക്കക്കാര്‍ ഇന്ത്യയും ചൈനയുമാണെങ്കി ലും ഇന്ന് വിപണിയില്‍ ഒന്നാംസ്ഥാനം അമേരിക്കക്കാണെന്ന് ഡോ. സ്‌കറിയ ചൂണ്ടിക്കാ ട്ടുന്നു.

 

ഗവേഷണത്തിലൂടെയും നൂനത സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ഉല്‍പ്പാദന രീ തിയിലൂടെയുമാണ് അമേരിക്ക ഈ നേട്ടം കൈവരിച്ചത്. ചൈനയും പിന്നിലല്ല. നൂറ്റാണ്ടു കള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നുളള നാരക ചെടികളും പഴവര്‍ഗങ്ങളും ലോകത്തിന്റെ പല ഭാഗത്തും എത്തിയിരുന്നതായി ചരിത്രം പറയുന്നുണ്ട്. എന്നാല്‍ ഇന്ന് ഉല്‍പ്പാദനത്തില്‍ സ്ഥിതി മാറി. ഇ ന്ത്യ പുറകിലായി. സിട്രസ് ഉല്‍പ്പാദനത്തിന് നിലവില്‍ ലഭ്യമായ സാങ്കേതിക മുന്നേറ്റത്തെ ഇന്ത്യ ഉള്‍ക്കൊ ളളാത്തതാണ് ഇതിന് മുഖ്യ കാരണമെന്ന് ഡോ. മാണി സ്‌കറിയ പറയുന്നു. ചെടികള്‍ നേ ഴ്‌സറിയില്‍ വളര്‍ത്തിയെടുക്കുന്നതു മുതല്‍ കൃഷി രീതിയിലും, ചെടികളുടെ സംരക്ഷണ ത്തിലും വിളവെടുപ്പിനു ശേഷമുളള പഴവര്‍ഗങ്ങളുടെ മാര്‍ക്കറ്റിംഗിലും വരെ നാം ശ്രദ്ധി ക്കേണ്ടതും മുന്നേറേണ്ടതുമുണ്ട്. ശരിയായ തത്വങ്ങള്‍ ആവിഷ്‌കരിച്ചാല്‍ ഇന്ത്യ ഈ രംഗ ത്ത് വീണ്ടും ഒന്നാമതെത്തുമെന്നും ഡോ. മാണി സ്‌കറിയ ഉറപ്പിച്ചു പറയുന്നു. മതിയായ സംരക്ഷണമില്ലാത്തതിനാല്‍ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാനാവാതെ നശിച്ചു പോകുന്നത് ഇന്ത്യയില്‍ ഏറെ കൂടുതലാണെന്നാണ് ഡോ. സ്‌കറിയയുടെ പക്ഷം.

 

ഇത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിവരിക്കുന്നത്. ഉദാഹരണത്തിന് പഞ്ചാ ബില്‍ ഉല്‍പ്പാദിക്കപ്പെടുന്ന പഴവര്‍ഗങ്ങള്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അതില്‍ 20 ശതമാനം കേടായി നശിച്ചു പോവുകയാണ്. ബാംഗ്‌ളൂരിലെത്തുമ്പോള്‍ നശിച്ചു പോകുന്നതാകട്ടെ 40 ശതമാനമാണ്. ഉല്‍പ്പാദന മേഖലയിലാകട്ടെ അമേരിക്കയുമായി താരതമ്യം ചെയ്താല്‍ ഒരു ഹെക്ടറിന് അഞ്ചുമടങ്ങ് പിന്നിലാണ് ഇന്ത്യ. ഈ രീതിക്ക് മാറ്റം വരുത്തി നൂതന സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് ലഭ്യമാക്കുന്ന പദ്ധ തിയാണ് ഡോ. മാണി സ്‌കറിയ വിഭാവനം ചെയ്യുന്നത്. അദ്ദേഹം സ്ഥാപകനും സി.ഇ.ഒ യുമായ യു.എസ് സിട്രസ് എന്ന കമ്പനി വഴി ഇന്ത്യയില്‍ ഉല്‍പ്പാദന മുന്നേറ്റത്തിന് വേണ്ടു ന്ന സംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. അമേരിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് മറികടക്കുന്ന ഉല്‍പ്പാദനം ഇതിലൂടെ ഇന്ത്യക്ക് കൈവരിക്കാനാവും. അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡില്‍ ത ന്നെ പൊളിച്ചെഴുത്തുകള്‍ നടത്തി ഉല്‍പ്പാദനം ഇരട്ടിയാക്കിയ വൈഭവമാണ് ഡോ. മാണി സ്‌കറിയയുടേത്.

 

വിജയം കണ്ട ഈ രീതി അറിയാവുന്ന ലോകത്തിലെ ഏക കാര്‍ഷിക ശാസ്ത്രജ്ഞനും ഇദ്ദേഹമാണ്. ഒരു ഹെക്ടറില്‍ 50 മുതല്‍ 60 വരെ ടണ്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലാകട്ടെ ഇ ത് ഹെക്ടറിന് 10 ടണ്‍ മാത്രമാണ്. എന്നാല്‍ ഡോ. മാണി സ്‌കറിയയുടെ കണ്ടെത്തലുകള്‍ 80 മുതല്‍ 110 ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്ന് വിളയിക്കാമെന്ന് തെളിയിച്ചു. ആരോഗ്യമുളള സിട്രസ് ചെടികളെ നേഴ്‌സറികളില്‍ വളര്‍ത്തിയെടുക്കുക, വിളവെടുപ്പ് കാലം നേരത്തെയാക്കുന്ന രീതിയില്‍ ചെടികളെ സംരക്ഷിക്കുക, വിദേശ വിപണികളെയും ലക്ഷ്യമാക്കി ഉന്നത നിലവാരമുളള പഴവര്‍ങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക, പുതിയ തരം ചെടികള്‍ ലഭ്യമാക്കുക, ദേശവ്യാപകമായി സ്വകാര്യ സംരംഭകരെ സിട്രസ് ഉല്‍പ്പാദനത്തിലേക്ക് ആക ര്‍ഷിക്കുകയും അവര്‍ക്ക് വേണ്ടുന്ന സാങ്കേതിക വിദ്യകള്‍ കൈമാറുകയും ചെയ്യുക, പ്രാദേ ശിക വിപണനത്തിനായി പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, വീടിന്റെ ചുറ്റുമുളള ചെറി യ സ്ഥലത്തും മട്ടുപ്പാവിലും വളര്‍ത്താന്‍ പറ്റുന്ന തരത്തില്‍ ചെടിച്ചെട്ടി വിളകള്‍ പ്രോത്സാ ഹിപ്പിക്കുക, കീടനാശിനികളുടെ ഉപയോഗം ഏറ്റവും കുറഞ്ഞ രീതിയിലുളള ഉല്‍പ്പാദന രീ തികള്‍ പിന്തുടരുക എന്നിവയൊക്കെയാണ് ഡോ. മാണി സ്‌കറിയയും യു.എസ് സിട്രസ് കമ്പനിയും വിഭാവനം ചെയ്യുന്നത്. അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷങ്ങള്‍ കൊണ്ട് ഇതൊ ക്കെ നടപ്പാക്കി ഇന്ത്യയില്‍ സിട്രസ് ഓറഞ്ച് വിപ്ലവം സൃഷ്ടിക്കാമെന്നാണ് ഡോ. മാണി സ്‌കറിയയുടെ വിശ്വാസം. എന്നാല്‍ ഇന്ത്യയില്‍ നടത്താമെന്നുറപ്പുളള ഓറഞ്ച് വിപ്ലവത്തില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയല്ല ഡോ. മാണി സ്‌കറിയുടെ ലക്ഷ്യം. കര്‍മ്മഭൂമിയായ അമേരിക്കയില്‍ വിജയം നേടാന്‍ ജന്മഭൂമിയായ ഭാരതം നല്‍കിയ പൈതൃകത്തിന് തിരിച്ച് ആദരവ് നല്‍കു ക എന്ന ഉദ്ദേശം മാത്രം. ഇതിനൊപ്പം കേരളത്തിലും ഓറഞ്ച് വിപ്ലവം എത്തണമെന്നും അ ദ്ദേഹം ആഗ്രഹിക്കുന്നു.

 

 

വളരാന്‍ വളക്കൂറുളള മണ്ണെങ്കിലും നാണ്യവിളകളായ റബറും മ റ്റും കേരളത്തിന്റെ കൃഷിയിടങ്ങളുടെ നല്ലൊരു പങ്ക് അപഹരിക്കുകയാണ്. ഇതിലൊരു പ ങ്ക് സിട്രസ് വികസനത്തിനായി മാറ്റിവച്ചാല്‍ അത് നല്‍കുന്ന വരുമാനം വലുതായിരിക്കുമെ ന്നും ഡോ. സ്‌കറിയ വിലയിരുത്തുന്നു. ഇന്ത്യയുടെ കാര്‍ഷിക വിപ്ലവത്തിന് തുടക്കമിട്ട ഡോ.എം.എസ് സ്വാമിനാഥനെയും ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. വര്‍ഗീസ് കുര്യനെയും മനസില്‍ ആരാധിക്കുന്ന ഡോ. മാണി സ്‌കറിയ സിട്രസ് ഗവേഷണത്തില്‍ മുന്നേറ്റം കൈവരിച്ച ചുരുക്കം കാര്‍ഷിക ശാസ്ത്രജ്ഞരില്‍ ഒരാളാണ്. സ്വന്തം ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ ഗ്രന്ഥങ്ങളില്‍ മാത്രമൊതുക്കാതെ അതൊക്കെ നടപ്പിലാക്കി വിജയിപ്പിച്ച് കാണിച്ച ചരിത്രവുമുണ്ട് ഡോ. സ്‌കറിയക്ക്. ടെക്‌സസില്‍ ഏക്കറുകള്‍ പരന്നു കിടക്കുന്ന കൃഷിയിടങ്ങളില്‍ അദ്ദേഹത്തി ന്റെ കാര്‍ഷിക വിജയത്തിന്റെ വിളകള്‍ തലയെടുപ്പോടെ നില്‍ക്കുന്നത് കാണാം. ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി അംഗത്വം ഉപേക്ഷിച്ചാണ് സ്വന്തമായി വന്‍ കിട സിട്രിസ് ഉല്‍പ്പാദനം അദ്ദേഹം ആരംഭിച്ചതും അതില്‍ വിജയത്തിന്റെ വിളവെടുപ്പ് ന ടത്തിയതും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.