You are Here : Home / USA News

ചിക്കാഗോ സാഹിത്യവേദിയില്‍ രതീദേവിയുടെ നോവല്‍ ചര്‍ച്ച ചെയ്യുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 03, 2015 11:24 hrs UTC

ചിക്കാഗോ: വിവാദ നോവല്‍ ആയ `മേരി മഗ്‌ദലീനയുടെയും(എന്റേയും) പെണ്‍സുവിശേഷം' എന്ന രതീദേവി എഴുതിയ കൃതിയെ കുറിച്ച്‌ നവംബര്‍ 6 നു നടക്കുന്നു സാഹിത്യവേദിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു സ്ഥലം: കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യുട്ട്‌ 2200 സൗത്ത്‌, എല്‍മസ്റ്റ്‌ മൗണ്ട്‌,പ്രോസ്‌പെറ്റ്‌,ഇല്ലിനോയ്‌സ്‌. ലോകത്തിലെ രണ്ടാമത്തെ പുസ്‌തകോല്‍ത്സവമായ ഷാര്‍ജ പുസ്‌തകമേളയില്‍ വച്ച്‌ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സിതാറാം (അമേരിക്കന്‍ മുന്‍ അംബസിഡര്‍ ടി .പി, ശ്രീനിവാസന്‍) പ്രശസ്‌ത എഴുത്തുകാരന്‍ സേതുവിനു നല്‍കികൊണ്ട്‌ ഈ നോവലിന്‍റെ പ്രകാശനം നിര്‍വഹിച്ചു `ഡാവിഞ്ചി കോഡ്‌' എഴുതിയ ഡാന്‍ ബ്രൗണ്‍ പങ്കെടുത്ത 2014 ലെ ഈ പുസ്‌തകമേളയില്‍ 10 ദിവസത്തില്‍ 10 മില്യണ്‍ ആള്‍ക്കാര്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നു. 7/17/2015 ല്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വച്ച്‌ നടന്ന ഇന്ത്യന്‍ പുസ്‌തകപ്രകാശന ചടങ്ങ്‌ പ്രതിപക്ഷ നേതാവ്‌ വി എസ്സ്‌ അച്ചുതാനന്ദന്‍ മലയാളം സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ കെ. ജയകുമാറിനു ഐഎഎസ്സി നു നില്‌കി കൊണ്ട്‌ നിര്‍വഹിച്ചു. നോവിലിനെ കുറിച്ച്‌ മുഖ്യപ്രഭാഷണം നടത്തിയ വൈസ്‌ ചാന്‍സിലര്‍ `ഇതുപോലെ ഒരു നോവല്‍ മലയാള സാഹിത്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന്‌ ' പറയുകയുണ്ടായി.www.Rethydevi.com എന്ന വെബ്‌സൈറ്റിന്‌ ഇന്നു 107 ലോകരാജ്യങ്ങളില്‍നിന്നും സന്ദര്‍ശകര്‍ ഉണ്ട്‌. എല്ലാ അക്ഷരസ്‌നേഹികളെയും ചിക്കാഗോ സാഹിത്യവേദിയിലേക്ക്‌ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കുടുതല്‍വിവരങ്ങള്‍ക്ക്‌: രതീദേവി ഫോണ്‍നമ്പര്‍; 708 574 6088, നാരായണന്‍നായര്‍ ; 630 904 0962, ജോണ്‍ ഇലക്കാട്ട്‌ ;773 282 4955

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.