You are Here : Home / USA News

ഏബ്രഹാം കുരുവിളയുടെ (കുഞ്ഞവറാച്ചന്‍) നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ അനുശോചിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 03, 2015 11:26 hrs UTC

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമായിരുന്ന കുഞ്ഞവറാച്ചന്റെ നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അനുശോചനം രേഖപ്പെടുത്തി. അമേരിക്കയിലെ ദീര്‍ഘകാല താമസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. യൂത്ത്‌ കോണ്‍ഗ്രസിലും, കോണ്‍ഗ്രസിലുമൊക്കെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത സുഹൃത്തുമായിരുന്നു. കുഞ്ഞവറാച്ചന്‍ നിര്യാണത്തില്‍ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ അഗാധമായ ദുഖം അറിയിച്ചു. കൂടാതെ വര്‍ഗീസ്‌ പാലമലയില്‍, തമ്പി മാത്യു, ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ്‌ ഫിഗുരേദോ, ജെസ്സി റിന്‍സി, തോമസ്‌ മാത്യു, സതീശന്‍ നായര്‍ തുടങ്ങിയവരും അനുശോചനം അറിയിച്ചു. നാട്ടില്‍ നടക്കുന്ന ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിക്കുവാനും നേരില്‍ അനുശോചനം അറിയിക്കുവാനും മുന്‍ പ്രസിഡന്റും കിന്‍ഫ്രാ ഡയറക്‌ടറുമായ പോള്‍ പറമ്പിയെ യോഗം ചുമതലപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.