You are Here : Home / USA News

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഓഡിറ്റോറിയം ധനശേഖരണ കിക്ക് ഓഫ് നടത്തി.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 03, 2015 12:27 hrs UTC

. ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് പുതിയതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന റാഫിള്‍ ടിക്കറ്റ്-സുവനീര്‍ കിക്ക് ഓഫ് ഒക്ടോ.25 ഞായര്‍ രാവിലെ വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന ചടങ്ങില്‍ നടത്തപ്പെട്ടു. റാഫിള്‍ ടിക്കറ്റ് കണ്‍വീനര്‍ എബ്രഹാം മാത്യു സുവനീര്‍ കണ്‍വീനര്‍ ബിജിലി ജോര്‍ജ്ജ് എന്നിവര്‍ ഓഡിറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെകുറിച്ചും ധനസമാഹരണത്തെ കുറിച്ചും വിശദീകരിച്ചു. അടൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണബാസ് റിയാ ട്രാവല്‍സ് ഉടമ ബന്‍സണ്‍ സാമുവേലില്‍ നിന്നും ആദ്യ ചെക്ക് സ്വീകരിച്ചു റാഫിള്‍ ടിക്കറ്റിന്റേയും, പോള്‍ ബിജിലി, റ്റാനിയ ബിജിലിയും ചേര്‍ന്ന് ആദ്യചെക്ക് എപ്പിസ്‌ക്കോപ്പാക്ക് നല്‍കി സുവനീറിന്റേയും കിക്ക് ഓഫ് നടത്തപ്പെട്ടു. ഇടവക വികാരി റവ. സഡജി പി.സി., അസിസ്റ്റന്റ് വികാരി മാത്യു സാമുവേല്‍, ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനര്‍ തോമസ് മാത്യൂ എന്നിവര്‍ സംബന്ധിച്ചു. മാര്‍ച്ച് അവസാനം പണിപൂര്‍ത്തിയാക്കുന്ന ഓഡിറ്റോറിയത്തിന് നാലര മില്യന്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇടവക ജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നു എന്നത് ആശാവാഹമാണെന്ന് ബില്‍ഡിങ്ങ് കമ്മറ്റി കണ്‍വീനര്‍ തോമസ് മാത്യു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.