You are Here : Home / USA News

ഭാഷയിലൂടെ തലമുറക്ക് പകര്‍ന്നു നല്‍കുന്നത് വിദ്വേഷത്തിന്റെ വിഷവിത്തുകള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 03, 2015 12:29 hrs UTC

ഗാര്‍ലന്റ്(ഡാളസ്): ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പുതിയ തലമുറക്ക് ഭാഷയിലൂടെ പകര്‍ന്ന് നല്‍കുവാന്‍ കഴിയുന്നതു വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മാത്രമാണെന്ന് സുപ്രസിദ്ധ സാഹിത്യക്കാരനും, നോവലിസ്റ്റുമായ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് കേരള പിറവിദിനമായ നവംബര്‍ 1ന് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനവും, കേരളപിറവിദിനവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബന്യാമിന്‍. 'മലയാളിയുടെ സ്വത്വ ബോധം പുതിയ കാലഘട്ടത്തില്‍' എന്ന വിഷയത്തെകുറിച്ചു പ്രതിപാദിക്കവെ, മാതാപിതാക്കള്‍ പര്‌സ്പരം കലഹിക്കുന്നതിനും, കുട്ടികളെ ശകാരിക്കുന്നതിനും മലയാളഭാഷയും, സ്‌നേഹം പ്രകടിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷയുമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന പരാമര്‍ശം കൂടിയിരുന്ന പ്രവാസി മലയാളി മനസ്സുകളില്‍ വ്യത്യസ്ഥ പ്രതികരണമാണുളവാക്കിയത്. മലയാള ഭാഷ സംസാരിക്കുന്നവരാണോ, കേരള മണ്ണില്‍ പിറന്നു വീണവരാണോ, യഥാര്‍ത്ഥ മലയാളികളെന്ന് തിരിച്ചറിയാനാകാത്ത ഒരു സ്ഥിതി വിശേഷമാണ് ഇന്നു നിലനില്‍ക്കുന്നത്. പതിനേഴു ലക്ഷത്തോളം ബംഗാളികള്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായി മാറിയിട്ടുണ്ട്. ഇവരെ മലയാളികളായി അംഗീകരിക്കേണ്ട സാഹചര്യം അനതിവിദൂര ഭാവിയില്‍ കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വെല്ലുവിളിയാകുമെന്ന് ബന്യാമിന്‍ ചൂണ്ടികാട്ടി. മലയാളഭാഷ വികലമാക്കപ്പെടുകയോ, വെറുക്കപ്പെടുകയോ ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ നിശിതമായി വിമര്‍ശിക്കുന്നതിന് ബന്യാമിന്‍ സമയം കണ്ടെത്തി. ജാതീയ- വംശീയ വിദ്വേഷം വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ നടത്തുന്ന മത്സരം കേരളത്തില്‍ വളരെ പ്രചുര പ്രചാരം നേടിയിരിക്കുന്ന ചില പരസ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ഉദാഹരങ്ങള്‍ സഹിതം ബെന്യാമിന്‍ വിശദീകരിച്ചു. മലയാള ഭാഷയുടെ നല്ല-ദൂഷ്യ വശങ്ങളെകുറിച്ചു നാം ബോധവാന്മാരായിരിക്കണം. ഭാഷയിലൂടെ സ്‌നേഹമാണ് പകര്‍ന്ന് നല്‍കേണ്ടത്. മലയാളി സമൂഹവും, ഭാഷയും വളര്‍ത്തിയെടുത്ത സ്വത്വബോധമാണ് ലോകത്തിന്റെ ഏതു കോണിലായാലും, മലയാളിയെ തിരിച്ചറിയാന്‍ ഉപകരിക്കപ്പെടേണ്ടത്. അത് ഒരു പക്ഷേ വസ്ത്രധാരണമോ, ഭാവപ്രകടനമോ, സംസ്‌ക്കാരമോ, ജാതീയ- വംശീയതോ ആയെന്നിരിക്കാം- ബെനന്യമിന്‍ പറഞ്ഞു. ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതം നയിക്കുവാന്‍ ഭാഗ്യം ലഭിച്ച ബന്യാമിന്‍, കഥ-നോവല്‍- സാഹിത്യം എന്നീ രംഗങ്ങളില്‍ രചനകള്‍ നടത്തിയിരുന്നെങ്കിലും, 'ആടുജീവിതം' എന്ന ഒരൊറ്റ നോവല്‍ കൊണ്ടാണ് പ്രശസ്തനായി മാറിയത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും തനിക്ക് ലഭിക്കുന്ന സ്വീകരണവും, ത്യാഗങ്ങള്‍ സഹിച്ചു അര്‍ദ്ധരാത്രി പോലും തന്നെ കാണുവാന്‍ കാത്തിരിക്കുന്ന ജന സഹസ്രങ്ങളും ബെന്യാമിന്‍ എന്ന വ്യക്തിയെയല്ല മറിച്ചു സാഹിത്യത്തേയും, നോവലിനേയും സ്‌നേഹിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണെന്ന് ബെന്യാമിന്‍ അവകാശപ്പെട്ടു. നവംബര്‍ 1 ന് ഞായര്‍ വൈകീട്ട് 4 മണിക്ക് അസ്സോസിയേഷന്‍ ഓഫീസില്‍ പത്‌നീ സമ്മേതം എത്തിചേര്‍ന്ന സാഹിത്യക്കാരനെ ഐ വര്‍ഗീസ്, ബാബു സി. മാത്യു, റോയ് കൊടുവത്ത്, പി.റ്റി. സെബാസ്റ്റ്യന്‍, ജോയി ആന്റണി, ചെറിയാന്‍ ചൂരനാട്, അനശ്വര്‍ മാമ്പിളി, ഐപ്പ്, പീറ്റര്‍ നെറ്റൊ സംഘടനാ ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു ചേര്‍ന്ന് സമ്മേനത്തില്‍ ബാബു സി. മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി. ബെന്യാമിന്‍ സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിച്ചു. 'മലയാളിയുടെ സ്വത്വബോധം പുതിയ കാലഘട്ടത്തില്‍' എന്ന വിഷയത്തെകുറിച്ചു നടന്ന ചര്‍ച്ചയില്‍ ജോസ് ഓച്ചാലില്‍, ഫ്രാന്‍സിസ് തോട്ടത്തില്‍, സാറ റ്റീച്ചര്‍, അനുപ സാം, ജോസുട്ടി, ദീപക് ബാലന്‍, ജോസ് വര്‍ഗീസ്, രാജന്‍ ചിറ്റാര്‍ എന്നിവര്‍ പങ്കെടുത്തു. അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു സ്വാഗതവും, സെക്രട്ടറി റോയ് കൊടുവത്ത് നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.