You are Here : Home / USA News

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 21ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, November 03, 2015 12:36 hrs UTC

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 8-മത് ഇന്റര്‍ ചര്‍ച്ച് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 21 ശനിയാഴ്ച നടക്കും. അകെര്‍മാന്‍ സ്‌പോര്‍ട്‌സ്& ഫിറ്റ്‌നസ് സെന്ററില്‍(800 St. Charles Rd, Glen Ellyn, IL 60137) രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പതിനാറ് ഇടവകകളുടെ സംഗമ വേദിയായ ചിക്കാഗോ എക്ക്യൂമെനിക്കല്‍ കൗണ്‍സില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ബാസ്‌ക്കറ്റ് ബോള്‍ ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ചിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശമുണര്‍ത്തി കഴിഞ്ഞ നാളുകളില്‍ നടത്തപ്പെട്ട എക്ക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആവേശ പൂര്‍ണ്ണമാക്കാന്‍ ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ആവേശം ഉണര്‍ത്തുന്ന കാണികളും, ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്ന് കായിക മാമാങ്കം തീര്‍ക്കുന്ന കൈവരിക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങള്‍ ആണ് എക്ക്യൂമെനിക്കല്‍ കൗണ്‍സില്‍ ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് എക്ക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന എവര്‍ റോളിംഗ് ട്രോഫിയും, വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും. ടീമുകളുടെ റജിസ്‌ട്രേറ്റഷന്‍ രാവിലെ 8 മണി മുതല്‍ 9 വരെ ആയിരിക്കും. ചിക്കാഗോ എക്ക്യൂമെനിക്കല്‍ യുവത്വത്തിന്റെ ത്രസിപ്പിക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ പ്രകടനങ്ങള്‍ കാണുവാനായി എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ.ബിനോയ് പി. ജേക്കബ് ചെയര്‍മാനായും, ജോജോ ജോര്‍ജ് കണ്‍വീനറായും, ജോണ്‍സന്‍ കണ്ണൂക്കാടന്‍, രഞ്ജന്‍ എബ്രഹാം, സാം തോമസ്, ടോണി ഫിലിപ്പ്, ജെയിംസ് പുത്തന്‍പുരയില്‍, ആന്റോ കവലക്കല്‍, ജോണ്‍സന്‍ വള്ളിയില്‍, എന്നിവര്‍ അടങ്ങുന്ന സബ് കമ്മറ്റി അക്ഷീണം പ്രയന്തിക്കുന്നു. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, ഫാ.ഡാനിയേല്‍ ജോര്‍ജ്(പ്രസിഡന്റ്), റവ.സോനു വര്‍ഗീസ്(വൈ.പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍(സെക്രട്ടറി), മാത്യു മാപ്ലെറ്റ്(ജോ.സെക്രട്ടറി), ജോര്‍ജ് പി. മാത്യു(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ബിനോയ് പി. ജേക്കബ്(ചെയര്‍മാന്‍): (773) 886-0479 ജോജോ ജോര്‍ജ്(കണ്‍വീനര്‍):(224) 489- 4012

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.