You are Here : Home / USA News

കൊളംബസില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി

Text Size  

Story Dated: Wednesday, November 04, 2015 11:42 hrs UTC

കിരണ്‍ എലുവങ്കല്‍

ഒഹായോ: കൊളംബസ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മിഷനില്‍ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. `മരിക്കുമ്പോഴല്ല വിശുദ്ധരാകുന്നത്‌, ജീവിക്കുമ്പോഴാണ്‌ വിശുദ്ധരാകുന്നത്‌' എന്ന സന്ദേശം ഡയറക്‌ടര്‍ ഫാ. ജോ പാച്ചേരിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‌കുകയുണ്ടായി. പരി. അമ്മയുടെ പുതിയ രൂപത്തിന്റെ വെഞ്ചരിപ്പും, എല്ലാ കുടുംബങ്ങളേയും മാതാവിന്‌ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രതിഷ്‌ഠയും ഉണ്ടായിരുന്നു. മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രച്ഛന്ന വേഷ മത്സരവും, മാക്‌സ്‌ മ്യൂസിയവും, വിശുദ്ധരെ അനുകരിച്ചുകൊണ്ടുള്ള കലാപരിപടികളും ഏവര്‍ക്കും കൗതുകം പകര്‍ന്നു. വിശുദ്ധരുടെ ജീവിതം അനുകരിക്കാന്‍ ഈ തിരുനാള്‍ പ്രചോദനമാകട്ടെ എന്ന്‌ പ്രിന്‍സിപ്പല്‍ ഗ്രീന പള്ളിത്താനം കുട്ടികളെ ഉത്‌ബോധിപ്പിച്ചു. പി.ആര്‍.ഒ കിരണ്‍ എലുവങ്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.