You are Here : Home / USA News

പെരിയാര്‍ വൈശാഖസന്ധ്യ 2016- സ്‌റ്റേജ്‌ഷോ ഏപ്രില്‍-മെയ്‌ മാസങ്ങളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 04, 2015 11:43 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: വൈശാഖസന്ധ്യ 2014ന്റെ വന്‍ വിജയത്തിന്‌ ശേഷം, ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത്‌ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്ന്‌ `പെരിയാര്‍ വൈശാഖസന്ധ്യ 2016' നോര്‍ത്ത്‌ അമേരിക്കയിലും, കാനഡയിലും, ആസ്‌ത്രേലിയയിലും 2016, ഏപ്രില്‍ -മെയ്‌ മാസങ്ങളില്‍ സ്‌റ്റേജ്‌ഷോയുമായി വീണ്ടും എത്തുന്നു. പ്രവാസി മലയാളികള്‍ക്ക്‌ എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്‌ചവെയ്‌ക്കുന്ന `സെവന്‍ സീസ്‌ എന്റര്‍ടൈന്‍മെന്റാണ്‌` വൈശാഖസന്ധ്യയുടെ അണിയറ ശില്‍പികള്‍. ചുരുങ്ങിയ കാലംകൊണ്ട്‌ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ജനപ്രിയ യുവഗായകന്‍, ഏതൊരു മലയാളിയും ചുണ്ടില്‍ മൂളാന്‍ കൊതിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച, `പോകാതെ....കരിയിലക്കാറ്റേ...' എന്ന ഗാനം പാടി മലയാളികളുടെ മനസില്‍ ചേക്കേറിയ മൈലാഞ്ചി ഗായകന്‍ അഫ്‌സല്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും, തന്റെ മാന്ത്രിക വിരലുകളാല്‍ വയലിനില്‍ സംഗീത പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ വിവേകാനന്ദ്‌, പ്രമുഖ പിന്നണി ഗായിക അഖില ആനന്ദ്‌ , ഡി ഫോര്‍ ഡാന്‍സ്‌ എന്ന മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തി മലയാളികളുടെ സ്വന്തം ജി.പി.യായി മാറിയ ഗോവിന്ദ്‌ പത്മസൂര്യ (ജി.പി.), ഫാസിലിന്റെ ലിവിംഗ്‌ ടുഗതറിലൂടെ നായകനായെത്തി ഡോ.ലവ്‌, ചട്ടക്കാരി എന്നീ സിനിമ കളിലൂടെ തന്റെ അഭിനപാടവം തെളിയിച്ച ഹേമന്ദ്‌ മേനോന്‍, എന്നിവര്‍ക്കൊപ്പം അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെ മാതാവായെത്തി , ചേട്ടായീസ്‌ എന്ന സിനിമയിലൂടെ മലയാള സിനിമ നായികാ പദവിയിലേക്കെത്തി ചുരുങ്ങിയ കാലം കൊണ്ട്‌ മോഹന്‍ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡിലിലും, ഗ്രാന്റ്‌മാസ്റ്ററിലും, കുഞ്ചാക്കോബോബനോടൊപ്പം വിശുദ്ധനിലും, ജയറാം നായകനായ സലാം കാശ്‌മീരിലും, ദിലീപിനൊപ്പം റിങ്ങ്‌ മാസ്റ്ററിലും, പ്രിഥ്വി രാജിനൊപ്പം അനാര്‍ക്കലിയിലും, ദിനേശ്‌ നായകനായ ഒരു നാള്‍ കൂത്തിലും (തമിഴ്‌ ) നായികയായി അഭിനയ പാടവം തെളിയിച്ച്‌, മലയാള തമിഴ്‌ സിനിമ ലോകത്തെ വിസ്‌മയിപ്പിച്ച യുവ നായിക മിയ ജോര്‍ജ്‌, തട്ടീം മുട്ടീം ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത്‌ , വെള്ളിമൂങ്ങയിലെ മികച്ച പ്രകടനത്തിലൂടെ സിനിമാലോകത്തേക്ക്‌ എത്തിയ താരം വീണാ നായര്‍ എന്നിവര്‍ക്കൊപ്പം മിമിക്രി കലാരംഗത്തെ കുലപതിമാരില്‍ കോമഡി രംഗത്ത്‌ വേറിട്ട അവതരണശൈലിയുമായെത്തിയ കലാഭവന്‍ പ്രദീപ്‌ ലാല്‍, പ്രശാന്ത്‌ കാഞ്ഞിരമറ്റം (ജഗതിമയം ഫെയിം) എന്നിവര്‍ ചേര്‍ന്ന്‌ ചിരിയുടെ മാമാങ്കത്തിന്‌ തിരികൊളുത്തുന്നു. തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയില്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡു പ്ലെയര്‍ ലിജോ ലീനോസ്‌, തബലിസ്റ്റ്‌ സന്ദീപ്‌ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്‌ദ്ധരും പങ്കെടുക്കും.വൈശാഖസന്ധ്യ 2016 ന്റെ ശബ്ദ നിയന്ത്രണം പ്രശസ്‌ത സൗണ്ട്‌ എഞ്ചിനിയര്‍ കെ.ടി ഫ്രാന്‍സിസ്‌ ആയിരിക്കും. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്‌തതയുംകൊണ്ട്‌ ഒട്ടേറെ പുതുമകളാണ്‌ സെവാന്‍ സീസ്‌ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എത്തുന്ന `പെരിയാര്‍ വൈശാഖസന്ധ്യ 2016' ലൂടെ കാഴ്‌ചവെയ്‌ക്കുന്നത്‌. പെരിയാര്‍ ഡെയിലി ഡിലൈറ്റ്‌ ഗ്രാന്‍ഡ്‌ സ്‌പോണ്‌സറായി എത്തുന്ന ഷോയുടെ മീഡിയ സ്‌പോണ്‍സര്‍ മലയാളി എഫ്‌.എം ആണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനുമായി ബന്ധപ്പെടുക: ജോബി ജോര്‍ജ്‌ (ന്യൂജേഴ്‌സി) 732 470 4647, പത്മകുമാര്‍(ഫ്‌ലോറിഡ) 3057769376, ബേണി മുല്ലപ്പള്ളി (ന്യൂയോര്‍ക്ക്‌) 8067907920, ജയന്‍ (ഹ്യൂസ്റ്റണ്‍) 8327131713.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.