You are Here : Home / USA News

അമേരിക്കന്‍ മലയാളി ജിയോ നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 04, 2015 11:45 hrs UTC

ഫിലഡല്‍ഫിയ: നിരവധി വര്‍ഷങ്ങളായി സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ജിയോ ഏബ്രഹാമും, പി. വേണുഗോപാലും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ബിഗ്‌ ബജറ്റ്‌ സിനിമയായ `പുതിയ നിയമ'ത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മമ്മൂട്ടിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ താരപദവിയില്‍ ഈയിടെയുണ്ടായ ഇടിവ്‌ മറികടക്കുമെന്നു വിശ്വസിക്കുന്നു. ഈയിടെ ഇറങ്ങിയ ഫയര്‍മാന്‍, സിദ്ധിക്കിന്റെ ഭാസ്‌കര്‍ ദി റാസ്‌കല്‍, മാര്‍ത്താണ്‌ഡന്റെ അച്ഛാ ദിന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. എ.കെ. സാജന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന `പുതിയ നിയമം' എന്ന ചിത്രം മമ്മൂട്ടി എന്ന നടന്‌ വീണ്ടും ഒരു ബ്രേക്ക്‌ ആകുമെന്ന്‌ വിശ്വസിക്കുന്നു. ഈ ചിത്രത്തിന്‌ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്‌ റഫീക്‌ അഹ്‌മദ്‌ ആണ്‌. ഈണം പകര്‍ന്നിരിക്കുന്നത്‌ വിനു തോമസ്‌. ക്യാമറ- റോബിന്‍ രാജ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താഡ്‌. ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ ജിയോ നിരവധി വര്‍ഷങ്ങളായി അമേരിക്കയില്‍ മലയാള സിനിമകള്‍ വിതരണം ചെയ്‌തുവരുന്നു. ബോഡി ഗാര്‍ഡ്‌, മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌ ഉള്‍പ്പടെ നിരവധി ചിത്രങ്ങളുടെ സഹനിര്‍മ്മാണവും നിര്‍വഹിച്ചിട്ടുണ്ട്‌. മലയാള സിനിമയില്‍ താരക്കൊഴുപ്പും, കഥാദാരിദ്ര്യവും മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധിയില്‍ നല്ല സിനിമകള്‍ മാത്രം നിര്‍മ്മിക്കുക എന്ന ഉദ്ദേശമാണ്‌ തനിക്കുള്ളതെന്ന്‌ ജിയോ വ്യക്തമാക്കി. കൂടാതെ അഭിനയശേഷിയുള്ള പുതിയ പ്രതിഭകള്‍ക്ക്‌ അവസരങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.