You are Here : Home / USA News

ഡമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ ന്യൂയോര്‍ക്ക്‌ നാസാ കൗണ്ടിയില്‍ ഉജ്വല വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 05, 2015 12:20 hrs UTC

ന്യൂയോര്‍ക്ക്‌: നവംബര്‍ മൂന്നിനു നടന്ന ഇലക്ഷനില്‍, ന്യൂയോര്‍ക്ക്‌ നാസാ കൗണ്ടി ഡമോക്രാറ്റിക്‌ പാര്‍ട്ടി ഉജ്വല വിജയം നേടി. നോര്‍ത്ത്‌ ഹെംസ്റ്റഡ്‌ ടൗണ്‍ സൂപ്പര്‍വൈസര്‍ ആയി മത്സരിച്ച ജൂഡി ബോസ്‌വര്‍ത്ത്‌ തന്റെ എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ആന്റണി ബുള്‍സോമിയെ നിഷ്‌പ്രയാസം തോല്‍പിച്ച്‌ തന്റെ വിജയം ഉറപ്പിച്ചു. ജൂഡി ബോസ്‌വര്‍ത്തിന്‌ 62 ശതമാനം വോട്ട്‌ ലഭിച്ചപ്പോള്‍, തന്റെ എതിരാളിക്ക്‌ 38 ശതമാനം വോട്ടുകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. അതുപോലെ ജൂഡി ബോസ്‌വര്‍ത്തിന്റെ സ്റ്റേറ്റില്‍ മത്സരിച്ച മറ്റ്‌ സ്ഥാനാര്‍ത്ഥികളും നിഷ്‌പ്രയാസം വിജയം കൈവരിക്കുകയുണ്ടായി. ഈ ഇലക്ഷനില്‍ എല്ലാവിധ സപ്പോര്‍ട്ടും നല്‍കിയ ഡമോക്രാറ്റിക്‌ പാര്‍ട്ടിയോടും, അതുപോലെ തന്റെ കൂടെ നിന്ന്‌ പ്രവര്‍ത്തിച്ച എല്ലാ സഹപ്രവര്‍ത്തകരോടും ജൂഡി ബോസ്‌വര്‍ത്ത്‌ നന്ദി അറിയിച്ച്‌ സംസാരിച്ചു. നാസ്വാ കൗണ്ടി ഡമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, കമ്മിറ്റി മെമ്പര്‍ വര്‍ഗീസ്‌ കെ. ജോസഫ്‌ എന്നിവര്‍ വിജയാഘോഷ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.