You are Here : Home / USA News

ഫോമായുടെ ജോബ് ഫെയര്‍ നവംബര്‍ 21നു ഡിട്രോയിറ്റില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, November 05, 2015 12:23 hrs UTC

ഡിട്രോയിറ്റ്: സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന 65ല്‍ പരം അംഗ സംഘടനകളുള്ള ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 201416 കാലഘട്ടത്തിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ മോട്ടോര്‍ സിറ്റി എന്നറിയപ്പെടുന്ന ഡിട്രോയിറ്റില്‍ വച്ചു യുവ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടിയും, പുതുതായി ജോലി അന്വേഷിക്കുന്നവര്‍ക്കും, ലേ ഓഫ് ആയവര്‍ക്കും, ഒരു പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നവര്‍ക്കും വേണ്ടിയുമായി , നവംബര്‍ 21ആം തീയതി യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും ജോബ് ഫെയറും സംഘടിപ്പിച്ചു മാതൃക കാട്ടുകയാണ് ഫോമാ. ഡിയര്‍ ബോണ്‍ സിറ്റിയിലെ ഹെന്രി ഫോര്‍ഡ് കോളേജില്‍ വച്ചു നടത്തപ്പെടുന്ന ജോബ് ഫെയറില്‍ അമേരിക്കയിലുടനീളമുള്ള ഐ ടി, മെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളിലെ കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും. ഫോറാന്‍സ്, റ്റെക്‌നോ റീഹാബ്, ഗുഡ് ഹോപ്പ് തുടങ്ങി വിവിധങ്ങളായ കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും. ഫോമാ ഒരുക്കുന്ന ഈ ജനോപകാര പരിപാടിയില്‍ പങ്കെടുത്തു പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറാര്‍ ജോയി ആന്തണിയും പറഞ്ഞു. ഡിട്രോയിറ്റില്‍ നിന്നുള്ള ഒരു പറ്റം ചെറുപ്പക്കാരാണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയണിലെ കേരളാ ക്ലബ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയോടെയാണു സമ്മിറ്റ് നടത്തപ്പെടുന്നത്. അഡ്വൈസറായി 2013ല്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള മുന്‍ വൈ പി എസ് ചെയര്‍മാന്‍ ജിബി തോമസ്സാണു. രാവിലെ 9 മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു മൂന്നു സെഷനായിട്ട് കരിയര്‍ ബില്‍ഡിംഗ്, ഒന്‌ട്രെപ്രിനിയര്ഷിപ്പ് എന്നീ വിഷയങ്ങളെ ആസ്പതമാക്കി വിവധ കമ്പനികളുടെ സീ ഈ ഓ മാര്‍, ഡയറക്ടേഴ്‌സ്, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചര്‍ വിത്യസ്ത വിഷയങ്ങളെക്കുറിച്ചു സംസാരിക്കും. ഓണ്‍ലൈന്‍ ആയിട്ട് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://fomaa.com/project/young-professional-summit/ കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കൊണ്ടൂര്‍ 313 208 4952, ഗിരിഷ് നായര്‍ 248 840 6755

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.