You are Here : Home / USA News

സംയുക്ത ഏകദിന സെമിനാര്‍

Text Size  

Story Dated: Thursday, November 05, 2015 12:25 hrs UTC

ന്യൂജേഴ്‌സി: ആതമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്തേണ്‍ റീജിയന്‍, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സംയുക്ത ഏകദിന സെമിനാര്‍ 2015 നവംബര്‍ 7(ശനി) ന്യൂജേഴ്‌സി, വിപ്പനിയിലുള്ള ഭദ്രാസന ആസ്ഥാനത്തു വെച്ച് ഭദ്രാസന മെത്രാപ്പോലീത്താ, അഭിവന്ദ്യ പൗലോസ് മാര്‍ ഐറേനിയോസ്(കാലിക്കറ്റ് ഭദ്രാസനം) എന്നീ മെത്രാപോലീത്താമാരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഈ ആത്മീയ കൂട്ടായ്മയില്‍ അഭിവന്ദ്യ യെല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപോലീത്താ അനുഗ്രഹീത പ്രഭാഷണം നടത്തും. ഷെവലിയാര്‍ അബ്രഹാം മാത്യു(സെക്രട്ടറി, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്) സ്വാഗതമാശംസിക്കും. 'പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍, സ്‌ത്രോത്രത്തോടെ അതില്‍ ജാഗരിപ്പിന്‍ കൊലസ്യര്‍:-4-2' എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. ക്രൈസ്തവ വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍, പ്രശ്‌നങ്ങളാല്‍ സങ്കീര്‍ണ്ണമായിരിക്കുന്ന ഇന്നത്തെ ലോക സാഹചര്യങ്ങളില്‍, പ്രാര്‍ത്ഥനയോടും, സ്‌തോത്രത്തോടും കൂടെ, വെല്ലുവിളികളെ നേരിടുവാനും, അതിജീവിക്കുവാനും, ഓരോ ക്രിസ്താനിയും ഒരുങ്ങിയിരിക്കണമെന്ന ക്രൈസ്തവ സന്ദേശം, ഓര്‍മ്മിപ്പിച്ചുകൊണ്ട്, പ്രഗല്‍ഭ വാഗ്മിയും, വചന പ്രഭാഷകനുമായ, വെരി.റവ.കുര്യാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ ക്ലാസ്സെടുക്കും. മര്‍ത്തമറിയം വനിതാ സമാജത്തിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, ഭാവി പ്രവര്‍ത്തന പരിപാടികളെകുറിച്ചുള്ള ചര്‍ച്ചക്ക് മിസ്സിസ്സ്- മിലന്‍ റോയി(ജനറല്‍ സെക്രട്ടറി, സെന്റ് മേരീസ് വിമന്‍സ് ലീഗ്), മിസിസ്സ് സൂസന്‍ വര്‍ക്കി(ട്രഷറര്‍ സെന്റ് മേരീസ് വിമന്‍സ് ലീഗ്) എന്നിവര്‍ നേതൃത്വം കൊടുക്കും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകും. മിസ്സിസ്. ബീന റോയി(റീജിനല്‍ കോര്‍ഡിനേറ്റര്‍) നന്ദി രേഖപ്പെടുത്തും. റീജിയനിലെ വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്ക് തികച്ചും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍, ഈ ആത്മീയ വിരുന്നില്‍ സംബന്ധിക്കുന്നതിനാവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.